Breaking News

Trending right now:
Description
 
Mar 30, 2014

സിയാല്‍ വേനല്‍ക്കാല വിമാനസര്‍വീസ്‌ ആരംഭിച്ചു

image കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ (സിയാല്‍) വേനല്‍ക്കാല വിമാന സര്‍വീസ്‌ ഇന്ന്‌ ആരംഭിക്കുമെന്ന്‌ അധികൃതര്‍ വ്യക്തമാക്കി. ഇത്തിഹാദ്‌, സൗദി എയര്‍ലൈന്‍സ്‌, എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ എന്നിവയാണ്‌ വേനല്‍ക്കാല ഷെഡ്യൂളില്‍ അധിക സര്‍വീസുകള്‍ നടത്തുന്നത്‌. പുതിയ ഷെഡ്യൂള്‍ അടുത്ത ഒക്ടോബര്‍ അവസാനം വരെയെയുള്ളൂ. ഈ കാലയളവില്‍ സിയാലില്‍ പ്രതിവാര വിമാന സര്‍വീസുകളുടെ എണ്ണം 963 ആണ്‌. ഇതില്‍ 494 രാജ്യാന്തര ഫ്‌ളൈറ്റുകളും 469 ആഭ്യന്തര ഫ്‌ളൈറ്റുകളും ഉണ്ടെന്നാണ്‌ അധികൃതരുടെ വിശദീകരണം. രാജ്യാന്തര സെക്ടറില്‍ പ്രതിവാര സര്‍വീസുകളുടെ എണ്ണം ഈവിധമാണ്‌. ഡല്‍ഹി - 7, തിരുവനന്തപുരം - 9, തിരുവനന്തപുരം - ഡല്‍ഹി- കൊച്ചി വഴി - 7, കുവൈറ്റ്‌ - 14, അബുദാബി- കുവൈറ്റ്‌- 14, അബുദാബി -42, ബഹറിന്‍ - 14, ദോഹ - 50, കൊളംബോ - 28, ജിദ്ദ - 4, ദമാം - 11, റിയാദ്‌ - 6, ക്വലാലംപൂര്‍ - 48, മാലി - 14, മുംബൈ - 18, മസ്‌ക്കറ്റ്‌ - 34, ഷാര്‍ജ - 70, സലാല - 1, സിംഗപ്പൂര്‍ - 26. ആഭ്യന്തര സെക്ടറില്‍ ഫ്‌ളൈറ്റുകളുടെ എണ്ണം: ഡല്‍ഹി- 56, ഹൈദരാബാദ്‌ - 42, മുംബൈ - 126, പൂനൈ- 4, തിരുവനന്തപുരം - 21, അഗത്തി - 12, ബാംഗളൂര്‍ - 96, ചെന്നൈ - 112. ഏപ്രില്‍ 15 മുതല്‍ മലിന്‍ഡോ എയര്‍ കൊച്ചിയില്‍നിന്നു ക്വലാലംപൂരിലേക്ക്‌ വിമാന സര്‍വീസുണ്ട്‌. 1999 ല്‍ കൊച്ചി വിമാനത്താവളം ആരംഭിച്ചപ്പോള്‍ പ്രതിവാര സര്‍വീസുകളുടെ എണ്ണം 66 ആയിരുന്നു.