Breaking News

Trending right now:
Description
 
Nov 10, 2012

യുകെ ഫ്രണ്ട്‌സ്‌ ഓഫ്‌ ചങ്ങനാശേരിക്ക്‌ തുടക്കമായി; ഉദ്‌ഘാടനം നിര്‍വഹിച്ചത്‌ ഡോ. ഓമന ഗംഗാധരന്‍

image വോക്കിംഗ്‌ : ഫ്രണ്ട്‌സ്‌ ഓഫ്‌ ചങ്ങനാശേരി യുകെയുടെ ഉദ്‌ഘാടനം നവംബര്‍ നാലിന്‌ വോക്കിംഗില്‍ നടന്ന യോഗത്തില്‍ ഡോ. ഓമന ഗംഗാധരന്‍ ഉദ്‌ഘാടനം ചെയ്‌തു. സജോ തോമസ്‌ കടന്തോട്ട്‌ അധ്യക്ഷത വഹിച്ചു. 

ടോം തോമസ്‌ പള്ളത്തുശേരി സ്വാഗതവും മുന്‍ വാഴപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനോ ഫിലിപ്പ്‌ കണ്ടന്‍കേരി നന്ദിയും പറഞ്ഞു. 

ഫ്രണ്ട്‌സ്‌ ഓഫ്‌ ചങ്ങനാശേരിയുടെ ഈ വര്‍ഷത്തെ ആദ്യസംരഭമായ ചങ്ങനാശേരി സംഗമം 2012- നോടനുബന്ധിച്ച്‌ സിന്‍ടന്‍ സ്റ്റാര്‍സിന്റെ ചെണ്ടമേളം, ഗ്രേസ്‌ മെലഡീസിന്റെ ഗാനമേള, ലെന്‍ടന്‍ കോമഡി സ്റ്റാര്‍സിന്റെ മിമിക്രി എന്നിവ ഉണ്ടായിരുന്നു. ഇതോടൊപ്പം കുട്ടികളും മുതിര്‍ന്നവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. മന്നത്തുപത്മനാഭന്റെ ചെറുമക്കളായ സച്ചിന്‍ മന്നത്തും രീതി പാരീഷും ഗാനങ്ങള്‍ ആലപിച്ചു. ചങ്ങനാശേരിയുടെ മതസൗഹാര്‍ദത്തേയും ചരിത്ര, സാമൂഹ്യപരമായ കാര്യങ്ങള്‍ വിളിച്ചോതുന്ന വീഡിയോ പ്രദര്‍ശനവും ഉണ്ടായിരുന്നു. 

കരിക്കിനേത്ത്‌ സില്‍ക്‌സും ലൗവ്‌ ഡേറ്റ്‌ സ്റ്റേയും പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്‌തു. നവംബര്‍ 25ന്‌ രാവിലെ 11ന്‌ വോക്കിംഗില്‍ പൊതുയോഗം നടത്തപ്പെടുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സജോ കടന്തോട്‌ 07952336643