Breaking News

Trending right now:
Description
 
Mar 27, 2014

ഫാദർ. ഡോക്ടർ. പോൾ വർക്കി ഫിലടെൽഫിയയി​ൽ നിര്യാതനായി

Johnson Punchakkonam
image

മലങ്കര ഓർത്തോഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ്‌ അമേരിക്കൻ ഭദ്രാസനത്തിലെ വൈദീകനായിരുന്ന ഫാദർ. ഡോക്ടർ. പോൾ വർക്കി(83) ബുധനാഴ്ച വൈകിട്ട് 8.30-നു ഫിലടെൽഫിയയിൽ നിര്യാതനായി. ഫിലടെൽഫിയ സെന്റ്‌ ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ഇടവക അംഗമായിരുന്നു അച്ചൻ. കോട്ടയം അമയന്നൂർ ഓമത്തിൽ കുടുംബാഗമായ മറിയാമ്മ വർക്കി(കുഞ്ഞമ്മ) യാണ് സഹധർമ്മിണി.

മക്കള്‍ : പോൾ വർക്കി, എലിസബത് ജോബ്സ്

മരുമക്കള്‍ : തെയടോർ ജോബ്സ്, റോസി പോൾ
കൊച്ചുമക്കള്‍ : റ്റയിലർ, സാറ, മേരി ബെൽ, മാക്സ്, സോഫിയ
സഹോദരങ്ങള്‍: അബ്രഹാം ചിറക്കൽ, പൗലോസ്‌ ചിറക്കൽ, പോൾ മത്തായി ചിറക്കൽ, ലില്ലി ജോണ്‍, ഏലിയാമ്മ മത്തായി, മേരി ജോസ്, പരേതയായ അന്നമ്മ കല്ലറക്കൽ, എന്നിവര്‍.

വേക്ക്‌സര്‍വീസ് : മാര്‍ച്ച് 30 ഞായറാഴ്ച ഉച്ചക്ക് 2.30 മുതല്‍ 8.30 വരെ ബെൻസലേം സെന്റ്‌ ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ഇടവകയിൽ (Bensalem St. Gregorios Orthodox Church, 4136 Hulmeville Road Bensalem, PA 19020).
സംസ്കാരം: സംസ്കാര ശുശ്രൂഷയുടെ ആദ്യക്രമം മലങ്കര ഓർത്തോഡോക്സ്‌ സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപൊലീത്ത അഭി. സഖറിയ മാർ നിക്കൊളവാസിന്റെ പ്രധാന കാർമികത്വത്തിൽ  ബെൻസലേം സെന്റ്‌ ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ഇടവകയിൽ നടക്കും. (Bensalem St. Gregorios Orthodox Church, 4136 Hulmeville Road Bensalem, PA 19020)

ഫൂണറല്‍ സര്‍വീസ് : മാര്‍ച്ച് 31 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ബെൻസലേം സെന്റ്‌ ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ഇടവകയിൽ അഭി.സഖറിയ മാർ നിക്കൊളവാസ് മെത്രാപൊലീത്തയുടെ പ്രധാന കാർമികത്വത്തിൽ ആരംഭിക്കും. തുടര്‍ന്ന് 11.30 നെ സെന്റ്‌ ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ഇടവകയുടെ മെമ്മോറിയൽ പാര്‍ക്ക് സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും.(Rosedale Memorial Park, 3850 Richlieu Rd, Philadelphia, PA 19020)

കൂടുതല്‍ വിവരങ്ങള്‍ക്ക് :

Rev. Fr. Shibu Venad Mathai: 312-927-7045

Paul Mathai  : 609-238-1940