Breaking News

Trending right now:
Description
 
Mar 27, 2014

പരിശുദ്ധ ബാവയുടെ സംസ്‌കാര ശുശ്രൂഷ ആരംഭിച്ചു, കബറടക്കം നാളെ

Johnson Punchakkonam
image

ബെയ്റൂട്ട്. പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ഭൌതിക ദേഹം ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിനടുത്ത് അഷ്റഫിയയിലെ സെന്റ് എഫ്രേം ദേവാലയത്തില്‍ പൊതുദര്‍ശനത്തിന് വച്ചു. ലോകത്തിന്റെ നാനാഭാഗത്തുനിന്ന് വിശ്വാസികള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. ലെബാനോനിലെ ചടങ്ങുകളും കബറടക്കശുശ്രൂഷയുടെ ഒന്നാം ഘട്ടo അവസാനിച്ചു. ഇനി ലെബാനോനില്‍ നിന്നും പരിശുദ്ധ ബാവയുടെ ഭൗതീക ശരീരം 27 ന് ലെബാനോന്‍ സമയം രാവിലെ 11 മണിക്ക് കര്‍മ്മഭൂമിയായ സിറിയായിലേക്ക്കൊണ്ടുപോകും. ലബാനോനിലെ സെന്റ്.എഫ്രേം കത്തീഡ്രലില്‍ നിന്നും റോഡുമാര്‍ഗ്ഗമാണ് സിറിയയിലെ ദാമാസ്‌കാസിലുള്ള സെന്റ്ജോര്‍ജ് കത്തീഡ്രലിലേക്ക് വിലാപയാത്രയായി ബാവായുടെ ഭൗതീക ശരീരം കൊണ്ടുപോവുക.ശ്രേഷ്ഠ കാതോലിക്കാ ബാവയും, സഭയിലെ മെത്രാപ്പൊലീത്താമാരും, വൈദീകരും, സന്യാസിനിമാരും, വിശ്വാസികളും പരിശുദ്ധ ബാവയുടെ ഭൗതീക ശരീരത്തെ അനുഗമിക്കും.

മാര്‍ച്ച് 28 വെള്ളിയാഴ്ച്ച രാവിലെ കബറടക്ക ശുശ്രൂഷയുടെ അവസാന ഭാഗം ആരംഭിക്കും.തുടര്‍ന്ന് സെന്റ്:എഫ്രേം ദയറായിലുള്ള സെന്റ്:പീറ്റേഴ്‌സ് & സെന്റ് : പോള്‍സ് കത്തീഡ്രല്‍ ദൈവാലയത്തില്‍ പരിശുദ്ധ ബാവായുടെ ഭൗതീക ശരീരം മണ്ണിലേക്ക് ചേരും.

മോര്‍ എഫ്രേം കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന ചടങ്ങുകള്‍ സുറിയാനി പാരമ്പര്യവും പരിശുദ്ധ സഭയുടെ സത്യവിശ്വാസവും വിളിച്ചോതുന്നതായിരുന്നു.അഭിവന്ദ്യ പിതാക്കന്മാരാല്‍ വഹിക്കപ്പെട്ട ബാവായുടെ ഭൗതീക ശരീരം വഹിച്ച കാസ്കെറ്റ്  ദൈവാലയത്തിന്റെ നാലുഭാഗത്തേക്കും, പരിശുദ്ധ മദ്ബഹായുടെ ഓരോ വശത്തും ആഘോഷിച്ചു.
കുശ്ബശ്ലോമോ (പരിശുദ്ധ ദ്ബഹായെ സമാധാനത്തോടെ വസിക്കുക ,  പരിശുദ്ധ ദൈവാലയമേ സമാധാനത്തോടെ വസിക്കുക, ജനങ്ങളെ സമാധാനത്താലെ വസിക്കുക !)

മേല്‍പ്പട്ട -വൈദീക സമൂഹം സേല്‍ ബശ്ലോമോ (പരിശുദ്ധ പിതാവേ സമാധാനത്തോടെ പോവുക) മറുപടിയായി ആലപിച്ചു ,

ലെബാനോനില്‍ നിന്നും പരിശുദ്ധ ബാവായുടെ ഭൗതീക ശരീരം 27 ന് ലെബാനോന്‍ സമയം രാവിലെ 11 മണിക്ക് സിറിയയിലേക്ക് കൊണ്ടുപോകും.ലബാനോനിലെ സെന്റ്.എഫ്രേം കത്തീഡ്രലില്‍ നിന്നും റോഡുമാര്‍ഗ്ഗമാണ് സിറിയയിലെ ദാമാസ്‌കാസിലുള്ള സെന്റ്:ജോര്‍ജ് കത്തീഡ്രലിലേക്ക് വിലാപയാത്രയായി ബാവായുടെ ഭൗതീക ശരീരം കൊണ്ടുപോവുക.ശ്രേഷ്ഠ കാതോലിക്കാ ബാവയും, സഭയിലെ മെത്രാപ്പൊലീത്താമാരും,വൈദീകരും, സന്യാസിനിമാരും, വിശ്വാസികളും പരിശുദ്ധ മോറാന്റെ ഭൗതീക ശരീരത്തെ അനുഗമിക്കും.

പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവാതിരുമനസ്സിലെ കബറടക്കശുശ്രൂഷയുടെ ഒരുഭാഗം പൂര്‍ണ്ണമായും മലയാളത്തില്‍ ചൊല്ലി.ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ മുഖ്യ കാര്‍മ്മീകത്വത്തില്‍ സുറിയാനി സഭയിലേയും, സഹോദര സഭകളിലെയും അഭിവന്ദ്യരായ ബിഷപ്പുമാരും വൈദീകരും കന്യാസ്ത്രീകളും വിശ്വാസികളും സന്നിഹിതരായിരുന്നു.പരിശുദ്ധ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പാത്രിയാര്‍ക്കീസിന്റെ കബറടക്ക ശുശ്രൂഷയുടെ ഒരു ഭാഗം പൂര്‍ണ്ണമായും മലയാളത്തില്‍ ചൊല്ലുന്നത്.

ലബനന്‍ പ്രസിഡന്റ് മിഷേല്‍ സുലൈമാന്‍ അഷ്റഫിയയിലെത്തി പാത്രിയര്‍ക്കീസ് ബാവയ്ക്ക് അന്തിമോപചാരമര്‍പ്പിച്ചു. രാവിലെ ലബനന്‍ ആര്‍ച്ച് ബിഷപ്പ് ഡാനിയേല്‍ ക്ളിമ്മിസിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന നടന്നു. യാക്കോബായ സഭ സിനഡ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, മെത്രാപ്പോലീത്തമാരായ ഏബ്രാഹം മാര്‍ സേവേറിയോസ് , തോമസ് മാര്‍ തിമോത്തിയോസ്, ഡോ.കുര്യാക്കോസ് മാര്‍ തെയോഫിലസ്, മാര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ്, ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തുടങ്ങിയ മെത്രാപ്പോലീത്തമാര്‍ ശുശ്രൂഷകളില്‍ പങ്കുചേര്‍ന്നു.

ഇന്ത്യന്‍ അംബാസഡര്‍ അനിതാ നായര്‍ പ്രധാനമന്ത്രിയുടെ സന്ദേശം വായിച്ചു. കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി അനൂപ് ജേക്കബ്, എംഎല്‍എമാരായ ടി.യു.കുരുവിള, സാജു പോള്‍, ബെന്നി ബഹനാന്‍, ഡോ.ബാബു പോള്‍ എന്നിവര്‍ ബെയ്റൂട്ടിലത്തി പരിശുദ്ധബാവയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. ഭൌതികദേഹം ഇന്ന് സിറിയയിലെ ദമാസ്കസിലേക്ക് കൊണ്ടുപോകും. ബാപ്തൂമയിലെ പാത്രിയാര്‍ക്കാ ആസ്ഥാനത്തെ കത്തിഡ്രല്‍ ദേവാലയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വെള്ളിയാഴ്ച മാറത്ത് സെദ്നിയയിലെ വിശുദ്ധ എഫ്രേം സെമിനാരിയിലാണ് കബറടക്കം.

പുതിയ പാത്രിയാര്‍ക്കീസ് ബാവയുടെ തെരഞ്ഞെടുപ്പ് മാര്‍ച്ച് 31 ന് കൂടുന്ന സുന്നഹദോസില്‍

ഇന്നലെ ലെബാനോനിലെ മോര്‍ എഫ്രേം കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന പരിശുദ്ധ സുന്നഹദോസ് നിശ്ചയിച്ച പ്രകാരം സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ 123 മത് പാത്രിയാര്ക്കീസിനെ തെരഞ്ഞെടുക്കുന്നതിനുള്ള അടുത്ത പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് മാര്‍ച്ച് 31 തിങ്കളാഴ്ച കൂടും. സുറിയാനി സഭയുടെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 33 പ്രകാരമാണ് തീരുമാനങ്ങള്‍.