Breaking News

Trending right now:
Description
 
Mar 27, 2014

വായുമലിനീകരണം ഗുരുതരരോഗങ്ങള്‍ ഉണ്ടാക്കുന്നു; 2012-ല്‍ മരിച്ചവര്‍ ഏഴ്‌ മില്ല്യണ്‍

image വായുമലിനീകരണം വര്‍ധിച്ചതോടെ ലോകത്തോട്ടാകെയുള്ള ജനങ്ങള്‍ ആരോഗ്യഭീഷണിയില്‍. ഇതുമൂലം വിവിധ അസുഖങ്ങള്‍ പിടിപ്പെട്ട്‌ മരിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച്‌ വായുമലിനീകരണം മൂലം 2012-ല്‍ മരിച്ചവരുടെ എണ്ണം ഏഴ്‌ മില്ല്യനാണ്‌. ഹൃദയത്തെയും രക്തധമനികളെയും സംബന്ധിക്കുന്ന രോഗങ്ങളാണ്‌ വായു മലിനീകരണം മൂലം അധികവും സംഭവിക്കുന്നത്‌. ശ്വാസകോശരോഗങ്ങള്‍, കാന്‍സര്‍ മുതലായ മറ്റ്‌ മാരകരോഗങ്ങള്‍ക്കും ഇത്‌ കാരണമാകാമെന്നു പഠനം പറയുന്നു. പടിഞ്ഞാറന്‍ പസഫിക്‌ മേഖലയിലും തെക്കുകിഴക്കന്‍ ഏഷ്യയിലുമാണ്‌ മലിനീകരണത്തിന്റെ ്‌അളവ്‌ ഏറെ വര്‍ധിച്ചിരിക്കുന്നത്‌. ഈ മേഖലയില്‍ രോഗബാധിതരായി മരിക്കുന്നവരുടെ എണ്ണം ആറു മില്ല്യണ്‍ ആണെന്നും റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നുണ്ട്‌. പൊതുസ്ഥലങ്ങള്‍ കൂടാതെ വീട്ടിനുള്ളില്‍നിന്നും വായു മലിനീകരണം ഉണ്ടാകുന്നു. വീട്ടിനുള്ളില്‍ വിറകില്‍നിന്നുള്ള പുക ശ്വസിക്കുന്നതും അപകടങ്ങള്‍ വരുത്തിവയ്‌ക്കും. ദരിദ്രരാജ്യങ്ങളിലാണ്‌ മലിനീകരണത്തിന്റെ അളവ്‌ കൂടുതല്‍. ആരോഗ്യമേഖലയില്‍ ഏല്ലാരാജ്യങ്ങളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി വായുമലിനീകരണം ഉയരുകയാണെന്നു ഡബ്ല്യുഎച്ച്‌ഒ പാരിസ്ഥിതിക - സാമൂഹ്യ വിഭാഗം മോധാവി ഡോ: മരിയ നെയ്‌റ പറഞ്ഞു. ലോകത്തിലെ ജനങ്ങളുടെ ഒന്നാകെയുള്ള ആരോഗ്യസംരക്ഷണത്തിനും മരണനിരക്ക്‌ കുറയ്‌ക്കുന്നതിനും ഇതിന്റെ അളവ്‌ കുറച്ചുകൊണ്ടുവരേണ്ടത്‌ അത്യാവശ്യമാണെന്നും പഠനം വ്യക്തമാക്കുന്നു.