Breaking News

Trending right now:
Description
 
Sep 17, 2012

എന്റെ പിഴ, എന്റെ വലിയ പിഴ: തെറ്റ്‌ ഏറ്റുപറഞ്ഞതായി വിഎസ്‌

മരണശേഷവും ടി.പി.ചന്ദ്രശേഖരനെ കുലംകുത്തിയെന്ന്‌ പാര്‍ട്ടി സെക്രട്ടറി വിളിച്ചതു പ്രതികരിക്കാന്‍ കാരണം
image കൊച്ചി: ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ക്ക്‌ പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും താന്‍ തെറ്റ്‌ ഏറ്റുപറഞ്ഞിരുന്നതായി വി.എസ്‌. അച്യുതാനന്ദന്‍. സ്വകാര്യ ചാനല്‍ അഭിമുഖത്തിലാണ്‌ വിഎസ്‌ ഇക്കാര്യം അറിയിച്ചത്‌. നെയ്യാറ്റിന്‍കരയില്‍ വോട്ടെടുപ്പ്‌ നടന്ന ദിവസം തന്നെ ടി.പി.ചന്ദ്രശേഖരന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്‌ തെറ്റായിപ്പോയെന്ന്‌ കേന്ദ്രകമ്മിറ്റിയില്‍ താന്‍ സമ്മതിച്ചിരുന്ന.ുവെന്ന്‌ വിഎസ്‌ പറഞ്ഞു. മരണശേഷവും ടി.പി.ചന്ദ്രശേഖരനെ കുലംകുത്തിയെന്ന്‌ പാര്‍ട്ടി സെക്രട്ടറി വിളിച്ചതുകൊണ്ടാണ്‌ താന്‍ പ്രതികരിക്കാന്‍ കാരണം. എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ തുടങ്ങിയ സംഘടനകളിലൂടെ വര്‍ഷങ്ങളോളം കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണ്‌ ചന്ദ്രശേഖരന്‍. അയാളുടെ ഭാഗത്ത്‌ പിശകുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മരിച്ചുകഴിഞ്ഞാല്‍ ഒരാളെ ആക്ഷേപിക്കുന്ന സംസ്‌കാരം കേരളത്തിലെ ജനങ്ങള്‍ക്കില്ല. അതുകൊണ്ടാണ്‌ കുലംകുത്തിയെന്ന്‌ ആക്ഷേപിക്കുന്നത്‌ നല്ലതല്ലെന്ന അഭിപ്രായം താന്‍ തുറന്നടിച്ചത്‌- വിഎസ്‌ പറയുന്നു. പാര്‍ട്ടി സെക്രട്ടറിയെ ഡാങ്കോയോട്‌ ഉപമിച്ചുള്ള തന്റെ പരാമര്‍ശങ്ങളും ഒഴിവാക്കേണ്ടതായിരുന്നുവെന്ന്‌ കേന്ദ്രകമ്മിറ്റിയില്‍ പറഞ്ഞതായി വിഎസ്‌ അഭിമുഖത്തില്‍ വ്യക്തമാക്കി.