Breaking News

Trending right now:
Description
 
Mar 26, 2014

കര്‍ഷകര്‍ക്കൊപ്പം എന്നും നിലകൊണ്ടത്‌ ഇടതുപക്ഷം," മറ്റവന്‍ താമസം മാറ്റി, ഇവനും മൂവാറ്റുവപുഴയ്‌ക്ക്‌ പോകും"

image ഇടുക്കിയിലെ സഭാ വിശ്വാസികളായ കര്‍ഷകര്‍ക്ക്‌ ഇടതുപക്ഷത്തോട്‌ തൊട്ടുകൂടായ്‌മയില്ലെന്നു ഫാ.ജോണി ചിറ്റമാരിയിലിന്റെ പോസ്‌റ്റ്‌.  ഹൈറേഞ്ച്‌ സംരക്ഷണ സമിതിയുടെ സ്ഥാനാര്‍ത്ഥിയായ ജോയ്‌സ്‌ ജോര്‍ജ്‌ സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന ആരോപണത്തിനെതിരെ ഇട്ട പോസ്‌റ്റിലാണ്‌ സഭയ്‌ക്ക്‌ ഇടതുപക്ഷത്തോട്‌ തൊട്ടുകൂടായ്‌മയില്ലെന്നു ജോണിചിറ്റമാരിയില്‍ ആഞ്ഞടിച്ചത്‌. 

പത്ത്‌ വര്‍ഷം ഇടുക്കി എം പിയായിരുന്ന ഫ്രാന്‍സീസ്‌ ജോര്‍ജിന്‌ എംപിയാകുവാന്‍ സാധിച്ചത്‌ സഭയുടെ പിന്തുണ കൊണ്ടാണെന്നും 1980 - ല്‍ എം എം ലോറന്‍സ്‌ ഇടുക്കിയില്‍ നിന്ന്‌ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ചത്‌ സഭയുടെ പിന്തുണ കൊണ്ടാണെന്നും അച്ചന്‍ വ്യക്തമാക്കുന്നു. എന്നും ഇടതുപക്ഷമാണ്‌ സഭയെ പ്രതിസന്ധിയില്‍ സഹായിക്കാന്‍ മുന്‍കൈ എടുത്തതെന്ന്‌ പോസ്‌റ്റില്‍ വ്യക്തമാക്കുന്നുണ്ട്‌. 

ഇടുക്കിയില്‍ കൃഷി ചെയ്‌തതിന്റെ പേരില്‍ ക്രൂരമായ മര്‍ദ്ദനത്തിന്‌ കര്‍ഷകര്‍ ഇരയായപ്പോള്‍ വടക്കന്‍ അച്ചനെ സഹായിക്കാന്‍ തയാറായത്‌ എ കെജിയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്‌റ്റുകാരാണെന്നും പോസ്‌റ്റില്‍ പറയുന്നു.

പിടി തോമസിന്റെ ഭാര്യയ്‌ക്ക്‌ എതിരെ പോസ്‌റ്റ്‌ ഇട്ടതിന്റെ പേരില്‍ വിവാദ പുരുഷനായി മാറിയ അച്ചന്‍ ഈ പോസ്‌റ്റിലും പിടി തോമസിന്റെ പേരെടുത്തു പറയാതെ അതിരൂക്ഷമായ വിമര്‍ശനമാണ്‌ ഉന്നയിച്ചിരിക്കുന്നത്‌. 

"മറ്റവന്‍ താമസം മാറ്റി, ഇവനും മൂവാറ്റുപുഴയ്‌ക്ക്‌ പോകും" എന്നാണ്‌ പോസ്‌റ്റില്‍ കുറിച്ചിരിക്കുന്നത്‌. അനുഭവിക്കാന്‍ ഇടുക്കിക്കാര്‍ മാത്രമാകുമെന്നും പോസ്‌റ്റില്‍ പറയുന്നു.


കത്തോലിക്കാ സഭ അല്ല,ഹൈറേഞ്ചു സംരക്ഷണ സമിതി ആണ് നേരിട്ട് രാഷ്ട്രീയത്തിൽ ഇറങ്ങിയത്‌. ഇതിൽ കട്ടപ്പന ഇമാം അൽ കസൌരി , nss നേതാവ്  r .മണിക്കുട്ടൻ, മലനാട്  sndp union മുൻ പ്രസിഡന്റ്‌  മോഹനൻ ചേട്ടൻ എന്നിവരെല്ലാം ഉണ്ട്.  പിന്നെ, മുങ്ങി ചാകാൻ പോകുന്ന സഭാംഗങ്ങളെ നോക്കി നേതൃത്വത്തിന് കൈകെട്ടി നില്ക്കാൻ പറ്റില്ല, ആ സമയത്ത് സഹായിക്കുക എന്നതാണ് സഭയുടെ സാമൂഹ്യ പ്രതിബദ്ധത.

മറ്റു ചില കാര്യങ്ങൾ...

1. LDF ഇടുക്കിക്കാർക്ക് തൊട്ടുകൂടാത്തവർ അല്ല. ഇടുക്കിയിൽ 10 വര്ഷം M P ആയിരുന്ന ഏറ്റവും കൂടുതൽ വികസനം കൊണ്ടുവന്ന ഫ്രാൻസിസ് ജോര്ജ് LDF സീറ്റിൽ ജയിച്ചു വന്ന ആളായിരുന്നു. സഭയുടെ പൂർണ പിന്തുണയും ഉണ്ടായിരുന്നു.

2. 1980 ൽ m.m. ലോറൻസ് ഇടുക്കിയിൽ പാർട്ടി ചിഹ്നത്തിൽ ജയിച്ചത് സഭയുടെ പിന്തുണയോടെ ആയിരുന്നില്ലേ?

3. ആദ്യകാലത്ത് ഞങ്ങളെ കുടിയിറക്കാനും ക്രൂരമായി മർധിക്കനും (കൃഷിചെയ്തു എന്ന കുറ്റത്തിന്- മീശ പറിക്കൽ, ഇടിച്ചു ഒതുക്കൽ, പുരകത്തിക്കൽ തുടങ്ങിയവ) തുടങ്ങിയപ്പോൾ, മർദ്ധനതിനു ഇരയായി വീട് വിട്ടു ഇറങ്ങേണ്ടി വന്നപ്പോൾ, കത്തി ചാമ്പലായ വീട്ടു മുറ്റത്ത് നിന്ന് നെടുവീർപ്പെട്ടപ്പോൾ, വടക്കൻ അച്ഛൻ AKG യുടെയും മറ്റു ഇടതു പക്ഷ നേതാക്കളുടെയും കൂടെ ചുരുളിയിലും മറ്റും നിരാഹാരം കിടന്നു സമരം ചെയ്തു ഞങ്ങള്ക്ക് വിജയം തന്നത് ഞങ്ങൾ മറന്നിട്ടില്ല.

4. ഇടതു കൂടാരത്തിൽ ജനിച്ചു വളർന്നു മുന്നണിയുടെ ഭാഗമായിനിന്നു mla യും മന്ത്രിയും ആയ ശ്രീ.പ്രേമചന്ദ്രൻ പതിറ്റാണ്ടുകൾ udf നെ കുറ്റം പറഞ്ഞു നടന്നിട്ട് വെറും മണിക്കൂറുകൾ കൊണ്ട് udf പാളയത്തിൽ എത്തിയതിൽ എന്ത് പറയും നിങ്ങൾ?

5. ldf mla ആയിരുന്ന സെൽവരാജ് udf പാളയത്തിൽ എത്തിയതിൽ എന്ത് പറയും നിങ്ങൾ?

6. udf ലും കൊണ്ഗ്രസ്സിലും ഇന്നുള്ള നേതാക്കളിൽ ldf ൽ പോകാത്തവർ ആരുണ്ട്?- km മാണി, പി ജെ.ജോസഫ്, ak ആന്റണി, ഗൌരിയമ്മ, ഉമ്മൻ ചാണ്ടി,...................പട്ടിക നീളുന്നു....

7 .1 ആം upa സർക്കാരിന്റെ കാലത്ത് മൻമോഹൻ സിങ്ങും സോണിയ ഗാന്ധിയും ഉൾപ്പെടെ ഇന്ത്യയിലെ മുഴുവൻ കൊണ്ഗ്രസ്സുകരും ldf ന്റെ പാളയത്തിൽ ആയിരുന്നില്ലേ......?

8. സംരക്ഷണ സമിതി പ്രസ്നാധിഷ്ടിതമായ ഒത്തുതീർപ്പ് മാത്രമേ ldf ഉമായി നടത്തിയിട്ടുള്ളു. അതും 24 മണിക്കൂർകൊണ്ട് കേന്ദ്ര കേരള സർക്കാരുകൾക്ക് പരിഹാരം ഉണ്ടാക്കാമായിരുന്ന ഒരു പ്രശ്നത്തിൽ ഞങ്ങളെ പതിറ്റാണ്ടുകളായി വഞ്ചിച്ചതിനാൽ ...

കിടപ്പാടം നഷ്ടപ്പെട്ട് വഴിയിലിരങ്ങേണ്ടി വന്നാലും അന്ധമായ രാഷ്ട്രീയത്തിന് അടിമകളയവര്‍ തെറ്റേത് ശേരിയെത് എന്ന് ചിന്തികുക പോലും ചെയ്യില്ല. നമ്മള്‍ വോട്ടു ചെയ്തു വിജയിപ്പിച്ചവര്‍ നമ്മളറിയാതെ നമ്മെ വിറ്റു.  അതിനെതിരെ ഒരു പ്രതിഷേധം പോലും നടത്താത്ത അടിമകളെ ....നിങ്ങള്‍ക് കൂടി വേണ്ടിയാണു ഞങ്ങള്‍ സമരം നടത്തുന്നത്"

1. കരട് വിജ്ഞാപനത്തിലെ മാപ്പ് കണ്ടോ? keralabiodiversity.org എന്ന സൈറ്റിൽ ഉണ്ട്. ഇടുക്കിയിലെ എല്ലാ വില്ലേജുകളിലും ഒരുപാട് സ്ഥലങ്ങൾ ESA യിൽ ആണ്. WASTE LAND എന്ന് അടയാളപ്പെടുത്തി മാപ്പ് ചെയ്തിരിക്കുന്ന 100 കണക്കിന് ച.കി.മി.പ്രദേശം. അതെല്ലാം ജനവാസ കേന്ദ്രങ്ങളാണ്, ESA യിലാണ്. 60 ദിവസമേ സമയം ഉള്ളു. പരാതിപ്പെട്ടിട്ടു ഒരു കാര്യവും ഉണ്ടെന്നു തോന്നുന്നില്ല. എങ്കിലും മുഖ്യമന്ത്രിയെ ഒന്ന് വിളിച്ചുപറയാൻ മടിക്കണ്ട.


കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കോണ്‍ഗ്രസ്‌ ഇടുക്കിക്കാരെ വഞ്ചിക്കാന്‍ ശ്രമിക്കുകയാണെന്നും നൂറു കണക്കിന്‌ ചതുരശ്ര കിലോമീറ്റര്‍ ഇപ്പോഴും എഎസ്‌എയാണെന്നും പോസ്റ്റില്‍ പറയുന്നു മുഖ്യമന്ത്രിയും ഡീനും ഇടുക്കിക്കാരെ ചതിക്കുകയാണെന്നും അച്ചന്‍ കുറ്റപ്പെടുത്തുന്നു.