Breaking News

Trending right now:
Description
 
Mar 26, 2014

മാരികോ ഇന്നവേഷന്‍ ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു : ഗ്ലോബല്‍ ഗെയിം ചേഞ്ചര്‍ അവാര്‍ഡ്‌ ഐഎസ്‌ആര്‍ഒ യ്‌ക്ക്‌

image നൂതന കണ്ടുപിടുത്തങ്ങള്‍ക്കും സാമൂഹികരംഗത്തെ മുന്നേറ്റങ്ങള്‍ക്കും മാരികോ ഇന്നവേഷന്‍ ഫൗണ്ടേഷന്റെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപയും ട്രോഫിയും അടങ്ങിയതാണ്‌ അവാര്‍ഡ്‌.

മംഗള്‍യാന്‍ പോലെയുള്ള പര്യവേക്ഷണങ്ങളിലൂടെയും ഏറ്റവും ശ്രദ്ധേയമായ കണ്ടുപിടിത്തങ്ങളിലൂടെയും ആഗോളതലത്തില്‍ ശ്രദ്ധനേടിയ ഇന്ത്യന്‍ സ്‌പേസ്‌ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷനാണ്‌ (ഐഎസ്‌ആര്‍ഒ) ഗ്ലോബല്‍ ഗെയിം ചേഞ്ചര്‍ അവാര്‍ഡിന്‌ അര്‍ഹമായത്‌.

റോഡുകളുടെ കാലാവധി വര്‍ദ്ധിപ്പിക്കുന്നതിനായി ലോകത്തിലെ ആദ്യത്തെ സൈലേന്‍ നാനോടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള അഡിറ്റീവ്‌ രൂപപ്പെടുത്തിയതിന്‌ സൈഡെക്‌സ്‌ ഇന്‍ഡസ്‌ട്രീസിനും വൈദ്യുതിമോഷണം തടയുന്നതിനുള്ള ആന്റി തെഫ്‌റ്റ്‌ ഇലക്ട്രോണിക്‌ മീറ്ററുകള്‍ രൂപപ്പെടുത്തിയതിന്‌ ടാറ്റ പവറിനും എസ്‌എംഎസ്‌ ഉപയോഗിച്ച്‌ വിവരങ്ങള്‍ നന്‍കി കൂടുതല്‍ വിളവും ഉയര്‍ന്ന വിലയും ലഭിക്കുന്നതിനുള്ള എസ്‌എംഎസ്‌ സംവിധാനം നടപ്പാക്കിയതിന്‌ റോയിട്ടേഴ്‌സ്‌ മാര്‍ക്കറ്റ്‌ ലൈറ്റും പുരസ്‌കാരത്തിന്‌ അര്‍ഹരായി.

്‌പാര്‍ശ്വവത്‌കരിക്കപ്പെട്ട സമൂഹത്തിലെ പെണ്‍കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കുമായി പ്രാദേശിക ഭാഷയിലുള്ള വാര്‍ത്താപത്രമായ 'ഖബര്‍ ലഹരിയെ' എന്ന പ്രസിദ്ധീകരണം ആരംഭിച്ചതിന്‌ നിരന്തര്‍ ട്രെസ്റ്റിന്‌ അവാര്‍ഡ്‌ ലഭിച്ചു.

കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുന്ന രീതിയില്‍ ഇന്ത്യയിലെ രാഷ്ട്രീയക്കാരുടെയും രാഷ്ട്രീയ പാര്‍ട്ടികളെയും കുറിച്ചുള്ള സമഗ്രവിവരങ്ങള്‍ ലഭ്യമാക്കിയ അസോസിയേഷന്‍ ഓഫ്‌ ഡമോക്രാറ്റിക്‌ റിഫോംസാണ്‌ സാമൂഹിക മേഖലയില്‍ അവാര്‍ഡിന്‌ അര്‍ഹമായത്‌.