Breaking News

Trending right now:
Description
 
Mar 26, 2014

വനിതാ വോട്ടുകള്‍ ഇത്തവണ നിര്‍ണായകമാകും

image സംസ്ഥാനത്ത്‌ ഏപ്രില്‍ പത്തിന്‌ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ 20 മണ്ഡലത്തിലും ഇത്തവണ നിര്‍ണായക സ്വാധീനം വനിതാ വോട്ടര്‍മാര്‍ക്ക്‌. എല്ലാ മണ്ഡലങ്ങളിലും പുരുഷന്മാരേക്കാള്‍ കൂടുതല്‍ വനിതാ വോട്ടര്‍മാരാണുള്ളത്‌. സംസ്ഥാനത്തൊട്ടാകെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ പുരുഷവോട്ടര്‍മാരേക്കാള്‍ 8,88,936 വനിതകള്‍ കൂടുതലുണ്ട്‌. പുതിയ വോട്ടര്‍പട്ടിക അനുസരിച്ച്‌ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 2,42,51,942 വോട്ടര്‍മാരാണുള്ളത്‌. ഇതില്‍ 1,25,70,439 പേരും സ്‌ത്രീകളാണ്‌. വനിതാ വോട്ടര്‍മാരുടെ എണ്ണത്തില്‍ തിരുവനന്തപുരം ജില്ലയാണ്‌ മുന്നില്‍. 1,47,998 വനിതാ വോട്ടര്‍മാര്‍ ഇവിടെയുണ്ട്‌. പുതുഷ-വനിതാ അന്തരം ഏറ്റവും കുടവുള്ള ജില്ല ഇടുക്കിയാണ്‌. 4250 വനിതകള്‍ മാത്രമാണ്‌ കൂടുതലുള്ളത്‌. 140 നിയമസഭാ മണ്ഡലങ്ങളില്‍ 14 ഇടത്ത്‌ ഒഴികെ വനിതാ വോട്ടര്‍മാരാണ്‌ മുന്നിലെന്നാണ്‌ കണക്ക്‌.