Breaking News

Trending right now:
Description
 
Mar 25, 2014

ഫോക്കാന ഡട്രോയിറ്റ് റീജിയന്റെ സ്‌പെല്ലിംഗ്‌ ബീ മത്സരം ഏപ്രിൽ 12 -ന്‌

Johnson Punchakkonam
image

2014 ജൂലൈ യിൽ ചിക്കാഗോയിൽ നടക്കുന്ന ഫോക്കാന കണ്‍വൻഷന്റെ ഭാഗമായി ഡട്രോയിറ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ സ്‌പെല്ലിംഗ്‌ ബീ മത്സരം ഏപ്രിൽ 12-നു ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ ഒരുമണി മുതല്‍ വാറൻ സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് ചർച്ച് ഓഡിറ്റോറിയത്തില്‍ (2850 Parent, Warren, MI ) വെച്ച്‌  ഡട്രോയിറ്റ് കേരളക്ലബ്ബിന്റെ നേതൃത്വത്തിലും മിഷിഗണ്‍ മലയാളി അസോസിയേഷന്റെ സഹകരണത്തിലും നടക്കും. ഗ്രേഡ്‌ 5 മുതല്‍ 9 വരെയുള്ള കുട്ടികള്‍ക്കു സ്‌പെല്ലിംഗ്‌ ബീ മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന കുട്ടികൾക്ക് റിമാക്സ് റിയാലിറ്റിയിലെ കോശി ജോർജു സ്പോണ്‍സർ ചെയ്യുന്ന ക്യാഷ് അവാർഡ് നൽകും.

വിദ്യാർത്ഥികളുടെ പദസമ്പത്ത്‌ വളര്‍ത്തുകവഴി ഇംഗ്ലീഷ്‌ ഭാഷാപരിജ്ഞാനം വളര്‍ത്താനും, സാഹിത്യ ഉത്സുകതയുള്ള ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കുവാനുമായി നടത്തുന്ന സ്‌പെല്ലിംഗ്‌ ബീ മത്സരത്തിലെ പ്രാദേശിക വിജയിക്ക്‌ 2014 ജൂലൈയിൽ ചിക്കാഗോ ഒഹയർ ഹയാത്ത് റീജിൻസിയിൽ നടക്കുന്ന ഫൊക്കാനയുടെ ദേശീയതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഫൊക്കാനയുടെ സ്‌പെല്ലിംഗ്‌ ബീ ദേശീയതല മത്സരവിജയികൾക്ക് 3000 , 1000 എന്നിങ്ങനെ ക്യാഷ് അവാർഡ് ലഭിക്കും. പ്രാദേശിക മത്സരത്തില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ള വിദ്യാര്‍ത്ഥികള്‍ താഴെപ്പറയുന്ന കോര്‍ഡിനേറ്റേഴ്‌സുമായി ബന്ധപ്പെടെണ്ടതാണ്‌.

Dr.Mathew Varghese: 734-634-6616

Ramya Anilkumar :248-219-1805

Jose Chazhikadan:734-516-0641

Murali Nair :248-516-0461

Email: mvrajan53@hotmail.com