Breaking News

Trending right now:
Description
 
Mar 25, 2014

പച്ചക്കുരുമുളക്‌ അച്ചാര്‍

image പച്ചക്കുരുമുളക്‌ ഉതിര്‍ത്തിയത്‌ - 1/2  കപ്പ്‌
വെളുത്തുള്ളി -20 എണ്ണം
ഇഞ്ചി - അര ഇഞ്ച്‌ കഷണം നീളത്തില്‍ കനം കുറച്ച്‌ അരിഞ്ഞത്‌
കടുക്‌ - അര ടീ സ്‌പൂണ്‍
ഉലുവ - കാല്‍ സ്‌പൂണ്‍
കായം - രണ്ടു നുള്ള്‌
കറിവേപ്പില - ഒരു കതിര്‍
നല്ലെണ്ണ - 2 ടീ സ്‌പൂണ്‍
വിനാഗിരി - രണ്ടു ടീ സ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
ചൂടുവെള്ളം - അര കപ്പ്‌

പാചകം ചെയ്യുന്ന വിധം

ചട്ടിയില്‍ എണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ കടുക്‌ പൊട്ടിക്കുക. ഇതിലേയ്‌ക്ക്‌ ഉലുവ ഇടുക. പൊട്ടിക്കഴിയുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും ഇടുക. ഇവ നന്നായി വഴന്നുകഴിയുമ്പോള്‍ കായം ചേര്‍ത്തിളക്കുക. ഇതിലേയ്‌ക്ക്‌ പച്ചക്കുരുമുളക്‌ ഇട്ട്‌ ഇളക്കുക. പാകത്തിന്‌ ഉപ്പും വിനാഗിരിയും ചൂടുവെള്ളവും ചേര്‍ത്തിളക്കി തിളച്ചുകഴിയുമ്പോള്‍ വാങ്ങാം. ചൂടാറിക്കഴിയുമ്പോള്‍ കുപ്പിയിലേയ്‌ക്ക്‌ മാറ്റാം.