Breaking News

Trending right now:
Description
 
Mar 25, 2014

ബാഹുലേയന്‍ രാഘവന്‍ മഹിമ പ്രസിഡന്റ്; ഡോ. ഉണ്ണികൃഷ്ണൻ തമ്പി സെക്രട്ടറി

Mathew Moolacheril
image ന്യൂ യോർക്ക്: മലയാളി ഹിന്ദു മണ്ഡലം ന്യൂയോര്‍ക്കിന്റെ പുതിയ പ്രസിഡന്റായി ബാഹുലേയന്‍ രാഘവനും, സെക്രട്ടറിയായി ഡോ. ഉണ്ണികൃഷ്ണന്‍ തമ്പിയും ഉള്‍പ്പെടുന്ന 2014-ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫെബ്രുവരി 16-ന് മുന്‍ പ്രസിഡന്റ് അഡ്വ. വിനോദ് കെയാര്‍ക്കെയുടെ അദ്ധ്യക്ഷതയില്‍കൂടിയ 11-മത് വാര്‍ഷിക പൊതുയോഗത്തില്‍ വച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.

അഡ്വ. വിനോദ് കെയാര്‍ക്കെ യോഗ പരിപാടികള്‍ വിശദീകരിച്ചു. കൂടാതെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനത്തെ വിലയിരുത്തുകയും തന്നോട് സഹകരിച്ച എല്ലാവരോടും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ബോർഡ്ഓഫ് ട്രസ്റ്റീസ് ചെയർമാൻ ശ്രീകുമാർ സുകുമാരൻ പൊതുയോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. മുന്‍ ജനറല്‍ സെക്രട്ടറി ബാഹുലേയന്‍ രാഘവന്‍ 2013-ലെ വാര്‍ഷിക റിപ്പോര്‍ട്ടും, മുന്‍ ട്രഷറര്‍ രവീന്ദ്രന്‍ വേലിക്കെട്ടില്‍ സാമ്പത്തീക റിപ്പോര്‍ട്ടും അവതരിപ്പിച്ചു പാസാക്കി.

ശ്രീകുമാർ സുകുമാരൻ വിരമിച്ച ഒഴിവിലേക്ക് ട്രസ്റ്റി ബോര്‍ഡ് മെമ്പറായി ശ്രീ സുധാകരൻ പിള്ളയെ തെരഞ്ഞെടുത്തു. ഡോക്ടർ രാധാകൃഷൻ പാലങ്ങാട്ടാണ് പുതിയ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാന്‍.

പുതിയ ഭാരവാഹികളായി ബാഹുലേയൻ രാഘവന്‍ ( പ്രസിഡന്റ് ), സരസ്വതി നായർ (വൈസ് പ്രസിഡന്റ്), ഡോ. ഉണ്ണികൃഷ്ണന്‍ തമ്പി (ജനറല്‍ സെക്രട്ടറി ), താമര രാജീവ് ( ജോയിന്റ് സെക്രട്ടറി ), വിനോദ് പ്രീത് (ട്രഷറര്‍) എന്നിവരെയും, കമ്മിറ്റി മെമ്പര്‍മാരായി രാജു നാണൂ, രാമചന്ദ്രൻ നായർ, ശ്രീകുമാർ സുകുമാരൻ, കൊച്ചുണ്ണി ഇളവൻ മഠം, രവീന്ദ്രൻ വേലിക്കെട്ടിൽ, ശബരീനാഥ് നായര്‍   എന്നിവരെയും, ഓഡിറ്റര്‍മാരായി പദ്മകുമാർ നായർ, രഘുനാഥൻ നായർ എന്നിവരയും തെരഞ്ഞെടുത്തു.

ഡോ. രാധാകൃഷൻ പാലങ്ങാട്ട്, ഷിബു ദിവാകൻ, സുധാകരൻ പിള്ള എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. പ്രിൻസി തയ്യിൽ നന്ദി രേഖപ്പെടുത്തി.


ഫോട്ടോയില്‍ ഇടത്തു നിന്ന്: വിനോദ് പ്രീത്, ശബരിനാഥ് നായര്‍, രാമചന്ദ്രന്‍ നായര്‍, രാജു നാണു, രവീന്ദ്രന്‍ വേലിക്കെട്ടില്‍, ഷിബു ദിവാകരന്‍, കൊച്ചുണ്ണി ഇളവന്‍മഠം, ഡോ. രാധാകൃഷ്ണന്‍ പാലങ്ങാട്, സുധാകരന്‍ പിള്ള, ബാഹുലേയന്‍ രാഘവന്‍, ഡോ. ഉണ്ണികൃഷ്ണന്‍ തമ്പി, ശ്രീകുമാര്‍ സുകുമാരന്‍, സരസ്വതി നായര്‍, താമര രാജീവ്, പദ്മകുമാര്‍ നായര്‍, രഘുനാഥന്‍ നായര്‍