Breaking News

Trending right now:
Description
 
Mar 25, 2014

ഗോ സ്ലോ, തടസങ്ങള്‍ മുന്നിലുണ്ട്‌

അനില്‍ വാര്യര്‍, ഫ്‌ളാഷ്‌ ബാക്ക്‌
image അടിയുറച്ച നിലപാടുകളാണ്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദനെ വേറിട്ടുനിര്‍ത്തിയത്‌. പ്രായം നല്‌കിയ പക്വതയും പതിറ്റാണ്ടുകളുടെ അനുഭവപരിചയവും താഴേത്തട്ടില്‍വരെ നീണ്ടുനില്‍ക്കുന്ന അണികളുടെ പിന്‍ബലവും വി.എസിനെ വേറിട്ട കമ്യൂണിസ്റ്റാക്കി. പാര്‍ട്ടിമതിലുകള്‍ക്ക്‌ അപ്പുറം നില്‍ക്കുന്നവര്‍ പോലും വിഎസിനെ പിന്തുണയ്‌ക്കുന്നതു നാം കണ്ടു. ടി.പി. ചന്ദ്രശേഖര്‍ വധത്തിന്റെ പശ്ചാത്തലത്തില്‍ വി.എസ്‌. എടുത്ത നിലപാടുകളും നടത്തിയ പ്രസ്‌താവനകളും പാര്‍ട്ടിയെ ശരിക്കും വിഷമവൃത്തത്തിലാക്കിയിരുന്നു. എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷനേതാവ്‌ നടത്തിയ, രാഷ്ട്രീയ ഒത്തുതീര്‍പ്പുകളെ ടിപിയുടെ ഭാര്യ വിശേഷിപ്പിച്ചത്‌ അന്‍പത്തിരണ്ടാമത്തെ വെട്ട്‌ എന്നാണ്‌. പ്രായം കൂടുന്തോറും വിഎസിന്റെ മൂര്‍ച്ചകള്‍ക്കു കുറവുവരുന്നതാണോ അതോ പാര്‍ട്ടിയുടെ ശാസനകള്‍ക്കു വിധേയനായി മെല്ലെപ്പോക്കു മതി എന്ന്‌ അദ്ദേഹം തീരുമാനിക്കുന്നതാണോ? 

കേരളം ഈ ദിവസങ്ങളില്‍ ഉറ്റുനോക്കുന്നത്‌ ഇക്കാര്യമാണ്‌. ഗോ സ്ലോ എന്ന ട്രാഫിക്‌ മുന്നറിയിപ്പിനുമുന്നിലൂടെ സെക്രട്ടേറിയറ്റിലേയ്‌ക്ക്‌ വി.എസ്‌. നടന്നുവരുന്നതാണ്‌ ചിത്രത്തില്‍.