Breaking News

Trending right now:
Description
 
Mar 25, 2014

മെല്‍ബണില്‍ മാര്‍ ബോസ്‌കോ പുത്തൂരിന്റെ സ്ഥാനാരോഹണം ഇന്ന്‌

image ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാനായി മാര്‍ ബോസ്‌കോ പുത്തൂര്‍ ഇന്നു ചുമതലയേല്‍ക്കും. പുതിയ രൂപതയുടെ ഉദ്‌ഘാടനവും നടക്കും. ഈസ്റ്റ്‌ മെല്‍ബണിലെ സെന്റ്‌ പാട്രിക്‌ കത്തീഡ്രലില്‍ വൈകിട്ട്‌ ഏഴിനാണ്‌ ചടങ്ങുകള്‍ (ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക്‌ 1.30). സ്ഥാനാരോഹണ ശുശ്രൂഷകക്ക്‌ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി മുഖ്യകാര്‍മികത്വംവഹിക്കും. സ്ഥാനാരോഹണത്തെത്തുടര്‍ന്നുള്ള ദിവ്യബലിയില്‍ ബിഷപ്‌ മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി വചനസന്ദേശം നല്‍കും. ആഘോഷമായ ദിവ്യബലിയില്‍ ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും മെത്രാന്മാരും വൈദികരും സഹകാര്‍മികരാകും. സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിക്കും. സീറോ മലബാര്‍ വിശ്വാസികള്‍ക്കായുള്ള മാര്‍തോമാശ്ലീഹായുടെ മെല്‍ബണ്‍ രൂപത എന്നറിയപ്പെടുന്ന പുതിയ രൂപതയുടെ ആസ്ഥാനം മെല്‍ബണിലെ മിഖേലമാണ്‌.