Breaking News

Trending right now:
Description
 
Mar 24, 2014

വീടിന്റെ സീലിംഗ്‌ പൊളിഞ്ഞുവീണു, മലയാളിക്കുടുംബത്തിന്‌ നഷ്ടപരിഹാരം നല്‌കാകെ ഇന്‍ഷ്വറന്‍സുകാരും ബില്‍ഡറും കൈയൊഴിഞ്ഞു

image മേല്‍ത്തട്ട്‌ ഇളകിവീണതിനെത്തുടര്‍ന്ന്‌ വീട്ടില്‍ താമസിക്കാന്‍ കഴിയാതെ വന്ന മലയാളിക്കുടുംബത്തെ ഇന്‍ഷ്വറന്‍സുകാരും ബില്‍ഡറും കൈയൊഴിഞ്ഞു. ജീവനുതന്നെ ഭീഷണിയാകാമായിരുന്ന അപകടത്തില്‍നിന്ന്‌ രക്ഷപ്പെട്ടെങ്കിലും വീട്ടില്‍ തുടര്‍ന്ന്‌ താമസിക്കാന്‍ കഴിയാത്ത പ്രയാസത്തിലാണ്‌ രാധാകൃഷ്‌ണന്‍ ബിന്ദു നമ്പ്യാര്‍ ദമ്പതികള്‍. റോക്രോഫ്‌ ആവ്‌ ഹോമിലെ വീട്ടിലെ മേല്‍ത്തട്ടാണ്‌ ഇളകിപ്പൊളിഞ്ഞത്‌. വീടിന്റെ മേല്‍ത്തട്ടില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ട്‌ വലിയ ശബ്ദത്തോടെ തകര്‍ന്നു വീഴുകയായിരുന്നുവെന്ന്‌ രാധാകൃഷ്‌ണന്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന്‌ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ രാധാകൃഷ്‌ണനും ബിന്ദുവും ആര്‍എസിവി ഇന്‍ഷ്വറന്‍സുകാരെ സമീപിച്ചു. ഇവരെ ഹോട്ടല്‍ മുറിയിലേയ്‌ക്ക്‌ മാറ്റാനും മറ്റും ഇന്‍ഷ്വറന്‍സുകാര്‍ തയാറായെങ്കിലും നിര്‍മാണത്തിലെ പ്രശ്‌നം മൂലമാണ്‌ സീലിംഗ്‌ ഇടിഞ്ഞുവീണതെന്ന്‌ പറഞ്ഞ്‌ താമസിയാതെ അവര്‍ കൈയൊഴിഞ്ഞു.

ബില്‍ഡറെ സമീപിക്കാനായിരുന്നു ഇവരുടെ നിര്‍ദ്ദേശം. ഇതേത്തുടര്‍ന്ന്‌ ബില്‍ഡര്‍ റോഡണ്‍ ഹില്‍ കണ്‍സ്‌്‌ട്രക്‌ഷന്‌ പരാതി നല്‌കി. എന്നാല്‍, ശരിയായ രീതിയിലാണ്‌ കെട്ടിടനിര്‍മാണമെന്നും ഇക്കാര്യത്തിലൊന്നും ചെയ്യാനില്ലെന്നുമുളള നിലപാടിലായിരുന്നു കണ്‍സ്‌ട്രക്ഷന്‍ ഉടമകള്‍. പന്ത്രണ്ടുവര്‍ഷം പഴക്കമുളളതാണ്‌ ഈ വീട്‌. ഏഴരവര്‍ഷം മാത്രമേ വാറന്റിയുള്ളൂ എന്നാണ്‌ ബില്‍ഡറുടെ നിലപാട്‌. ബില്‍ഡിംഗിന്റെ വാറന്റി കഴിഞ്ഞുവെന്നും അവര്‍ പറഞ്ഞു. കണ്‍സ്യൂമര്‍ ട്രൈബ്യൂണലില്‍ പരാതിപ്പെടാനുള്ള തീരുമാനത്തിലാണ്‌ രാധാകൃഷ്‌ണനും ബിന്ദുവും.