Breaking News

Trending right now:
Description
 
Nov 09, 2012

കോഷന്‍ ഡിപ്പോസിറ്റും സര്‍ട്ടിഫിക്കറ്റുകളും തരാമെന്ന്‌ കോതമംഗലം ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റ്‌

image കോതമംഗലം മാര്‍ ബസേലിയോസിലെ ഹോസ്‌പിറ്റല്‍ സമര വിവാദത്തെ തുടര്‍ന്ന്‌ പിരിഞ്ഞു പോകേണ്ടി വന്ന നേഴ്‌സുമാരുടെ കോഷന്‍ ഡിപ്പോസിറ്റും സര്‍ട്ടിഫിക്കറ്റുകളും തിരികെ നല്‌കാമെന്ന്‌ മാനേജ്‌മെന്റ്‌ വാക്കാല്‍ സമ്മതിച്ചുവെന്ന്‌ യുണൈറ്റഡ്‌ നേഴ്‌സ്സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഇന്ന്‌ മാനേജ്‌മെന്റുമായി യൂണിയന്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ്‌ ധാരണയായത്‌. സമരത്തില്‍ പങ്കെടുത്ത നേഴ്‌സുമാരുടെ 10000രൂപയുടെ ഡിപ്പോസിറ്റ്‌ തരില്ലെന്ന്‌ മാനേജമെന്റ്‌ ഇന്നലെ വരെ കടും പിടുത്തത്തിലായിരുന്നു. പിരിഞ്ഞു പോകുന്ന നേഴ്‌സ്‌മാരുടെ സര്‍ട്ടിഫിക്കറ്റില്‍ 'തൃപ്‌തികരം' എന്നു രേഖപ്പെടുത്തുന്നതിനു പകരം 'ഗുഡ്‌' എന്ന്‌ എഴുതാമെന്ന്‌ മാനേജ്‌മെന്റ്‌ വാക്കാല്‍ സമതിച്ചു. ഒപ്പം പിടിച്ചു വച്ചിരുന്ന മറ്റു സര്‍ട്ടിഫിക്കറ്റുകളും അവര്‍ക്ക്‌ തിരികെ നല്‌കും. ചര്‍ച്ചയില്‍ എറണാകുളം യുണൈറ്റഡ്‌ നേഴ്‌സ്സ്‌ അസോസിയേഷന്‍ പ്രതിനിധികളായ പ്രദീക്‌ രാജേന്ദ്രന്‍,സെല്‍ജോ, ബിന്റോ, ലിന്‍സി, സിബി, ഹാരിസ്‌ എന്നിവര്‍ പങ്കെടുത്തു.