Breaking News

Trending right now:
Description
 
Mar 23, 2014

ഹീറോ പ്ലഷര്‍ സ്‌കൂട്ടര്‍ വിപണിയില്‍; വില 46,800 രൂപാ

image ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹനനിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്പ്‌ ലിമിറ്റഡ്‌ ലോകവനിതാ ദിനത്തില്‍ പുതിയ ഹീറോ പ്ലഷര്‍ സ്‌കൂട്ടര്‍ അവതരിപ്പിച്ചു. 46,800 രൂപയാണ്‌ എക്‌സ്‌ഷോറൂം വില. മുന്‍, പിന്‍ ചക്രങ്ങള്‍ക്കായി സിംഗിള്‍ ബ്രേക്കിംഗ്‌ ലിവര്‍ ഉപയോഗിക്കുന്ന, യാത്ര സുഖകരമാക്കുന്ന ഇന്റഗ്രേറ്റഡ്‌ ബ്രേക്കിംഗ്‌ സിസ്റ്റം ആണ്‌ പ്രത്യേകത. കമ്പനിയുടെ ഗവേഷണവിഭാഗമാണ്‌ ഈ സംവിധാനം കണ്ടുപിടിച്ചത്‌. നിലവിലുള്ള സ്‌കൂട്ടര്‍ ബ്രാന്‍ഡുകളായ 100 സിസി പ്ലഷറും 110 സിസി മേസ്‌ട്രോയും ശരാശരി 55,000 യൂണിറ്റുകള്‍ പ്രതിമാസം വിറ്റഴിയുന്നു. ട്യൂബ്‌ലെസ്‌ ടയര്‍, മൊബൈല്‍ ചാര്‍ജര്‍ സോക്കറ്റ്‌, സൈഡ്‌ സ്റ്റാന്‍ഡ്‌ ഇന്‍ഡിക്കേറ്റര്‍, സീറ്റ്‌ ഓപ്പണിംഗിനൊപ്പം കോമ്പിനേഷന്‍ ഇഗ്‌നീഷ്യന്‍ ലോക്ക്‌ തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ആകര്‍ഷകമായ ഡിസൈന്‍ ആണ്‌ മറ്റൊരു പ്രത്യേകത. വിപണിയിലെ നായകസ്‌ഥാനീയര്‍ എന്ന നിലയില്‍ തദ്ദേശീയമായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനും സാങ്കേതികമായി ഏറ്റവും മികച്ചതും രൂപഭംഗിയേറിയതും യുവത്വം നിറഞ്ഞതുമായ ടൂ വീലറുകളുടെ യുഗത്തിലേക്ക്‌ കുതിച്ചുകയറാനുള്ള കമ്പനിയുടെ കഴിവിനെ എടുത്തുകാട്ടുന്നതാണു പുതിയ കാല്‍വയ്‌പെന്ന്‌ ഹീറോ മോട്ടോകോര്‍പ്പ്‌ വൈസ്‌പ്രസിഡന്റ്‌ (മാര്‍ക്കറ്റിംഗ്‌ ആന്‍ഡ്‌ സെയില്‍സ്‌) അനില്‍ ദുവ പറഞ്ഞു.