Breaking News

Trending right now:
Description
 
Mar 23, 2014

ദൈവീക തേജസ്‌ വീണ്ടെടുക്കു​വാനും സഹജീവികളോടു കുരുണ കാണിക്കുവാ​നുമുള്ള അനുഭവമായി വി.നോമ്പ് മാറണം: മോർ യൂസേബിയോസ്

Johnson Punchakkonam
image
മനുഷ്യനിലെ നഷ്ടമായ ദൈവീക തേജസ്‌ വീണ്ടെടുക്കുവാനും സഹ ജീവികളോടു  കുരുണ കാണിക്കുവാനുമുള്ള അനുഭവമായി  വി.നോമ്പ് അനുഷ്ടാനം മാറണമെന്ന്   മോർ യൂസേബിയോസ് ഓർമിപ്പിച്ചു. അടയാളങ്ങളും അത്ഭുതങ്ങളും അന്വേഷിക്കുന്ന പുതിയ ആത്മീയത മനുഷ്യമനസിനെ വഴി മാറ്റി   വിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒർലാന്റൊ സെന്റ്‌ മേരീസ് ഓർത്തോഡോക്സ് ഇടവകയില്‍ ഈ വര്‍ഷത്തെ നോമ്പുകാല ധ്യാനത്തിനു നേതൃത്വം നല്കികൊണ്ട്  പ്രസംഗിക്കുകയായിരുന്നു  മലങ്കര ഓർത്തോഡോക്സ് സഭയുടെ സൌത്ത് വെസ്റ്റു അമേരിക്കൻ ഭദ്രാസന മെത്രാപൊലീത്ത അഭിവന്ദ്യ അലക്സിയോസ് മോർ യൂസേബിയോസ്. 

ശനിയാഴ്‌ച രാവിലെ 10:00 നു പ്രഭാത നമസ്കാരത്തോടെ ആരംഭിച്ച  ധ്യാനo വൈകിട്ട്‌ 5:00 മണിക്ക് കുംബസാരത്തോടും തുടർന്ന് സന്ദ്യാനമസ്കാരത്തോടെ സമാപിച്ചു,  ഞായറാഴ്‌ച രാവിലെ 9:00 മണിക്ക് പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധകുര്‍ബാനയും ഉണ്ടായിരിക്കുമെന്നു വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം (678-342-0246) അറിയിച്ചു.