Breaking News

Trending right now:
Description
 
Mar 23, 2014

ജിമെയില്‍ വിവരങ്ങള്‍ ഇനി സുരക്ഷിതമായിരിക്കുമെന്നു ഗൂഗിള്‍

image അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിയുടെ ഇനി ഉണ്ടാകുന്ന ഏതൊരു രഹസ്യ നിരീക്ഷണത്തില്‍ നിന്നും ജിമെയില്‍ വിവരങ്ങള്‍ സുരക്ഷിതമായിരിക്കുമെന്നു ഗൂഗിള്‍ പറയുന്നു. എന്‍ എസ്‌ എ വന്‍തോതില്‍ ലോകമെമ്പാടും ഇന്റര്‍നെറ്റ്‌ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നു വിക്കിലീക്‌സ്‌ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്‌ജെ വെളിപ്പെടുത്തിയിരുന്നു. അതില്‍ ഇമെയിലും ഉള്‍പ്പെടുന്നു. ഇതില്‍ ഒട്ടേറെ സാങ്കേതിക സ്ഥാപനങ്ങള്‍ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ്‌ ഡാറ്റാവിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ ജിമെയില്‍ തീരുമാനിച്ചത്‌. അതിനായി എച്ച്‌ടിടിപിഎസ്‌ കണക്ഷനാണ്‌ ആവിഷ്‌്‌കരിച്ചിരിക്കുന്നത്‌. ഗൂഗിളിനെ സംബന്ധിച്ച്‌ ഇതൊരു പുതിയ സാങ്കേതികവിദ്യയല്ല. 2010ല്‍ ആവിഷ്‌്‌കരിച്ചുവെങ്കിലും ഉപയോക്‌താക്കള്‍ കാര്യമായ താത്‌പര്യം കാട്ടിയില്ല. എന്നാല്‍ ചോര്‍ത്തല്‍ വ്യാപിച്ചതോടെ എച്ച്‌്‌ടിടിപിഎസ്‌ കണക്ഷനിലൂടെ മാത്രമായി സര്‍വീസ്‌. സന്ദേശം അയയ്‌ക്കുന്ന ആള്‍ക്കും അതു ലഭിക്കുന്ന വ്യക്‌തിക്കുമല്ലാതെ ആര്‍ക്കും അതു ചോര്‍ത്താന്‍ കഴിയില്ലെന്നു ഗൂഗിള്‍ അവകാശപ്പെടുന്നു.ജിമെയില്‍ ഇതര ഉപയോക്‌താക്കളുമായി ആശയവിനിമയം നടത്തുമ്പോള്‍ ഇമെയില്‍ ഉള്‍പ്പെടെ സുരക്ഷിതമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല. എന്നാല്‍ ഇനിമുതല്‍ സെര്‍വറുകളിലുള്ള ഇമെയിലുകളും എന്‍ക്രിപ്‌റ്റഡ്‌ ഡാറ്റകളും മറ്റാര്‍ക്കും കടന്നുകയറി മോഷ്‌ടിച്ചെടുക്കാനാവില്ല. ജിമെയില്‍ ഇന്‍ബോക്‌സില്‍ സ്‌കാനിംഗിന്റെ കാര്യത്തില്‍ കൂടുതല്‍ സുതാര്യതയും ഉറപ്പാക്കിയിട്ടുണ്ടെന്നു ഗൂഗിള്‍ പറയുന്നു.