Breaking News

Trending right now:
Description
 
Mar 22, 2014

അമേരിക്ക കാത്തിരിക്കുന്നത്‌ ആദ്യ വനിതാ പ്രസിഡന്റിനെ

ഇവാന പീറ്റര്‍
image അമേരിക്കന്‍ പ്രസിഡന്റായി വനിത വേണമെന്ന ആഗ്രഹം അമേരിക്കയില്‍ പ്രബലമാണെന്ന്‌ പുതിയ ഗാലപ്‌ പോളുകള്‍ കാണിക്കുന്നു. ഹിലാരി ക്ലിന്റണ്‍ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയായാല്‍ ഈ ഘടകമായിരിക്കും ഏറ്റവുമധികം ഗുണം ചെയ്യുകയെന്ന്‌ വിലയിരുത്തപ്പെടുന്നു. മാര്‍ച്ച്‌ പതിനഞ്ചു മുതല്‍ പതിനാറ്‌ വരെയാണ്‌ ഗാലപ്‌ പോള്‍ നടത്തിയത്‌.

വര്‍ഷങ്ങളുടെ രാഷ്ട്രീയ പരിചയവും ഭരണപരിചയവും വ്യക്തിപ്രഭാവവുമെല്ലാമുണ്ടെങ്കിലും വനിത എന്ന നിലയില്‍ ഹിലരി ക്ലിന്റണ്‌ പിന്തുണ നല്‌കുന്നുവെന്ന്‌ പതിനെട്ട്‌ ശതമാനം അമേരിക്കക്കാരും കാണുന്നും. ഹിലരിയുടെ വിദേശകാര്യത്തിലെ മികവ്‌ പരിഗണിക്കുന്നത്‌ ഒന്‍പത്‌ ശതമാനം പേര്‍ മാത്രമാണ്‌. എട്ടു ശതമാനം പേര്‍ കാണുന്നത്‌ ഹിലരിക്ക്‌ അമേരിക്കന്‍ പ്രസിഡന്റ്‌ എന്ന നിലയില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ്‌.

ആറു ശതമാനം പേര്‍ ഹിലരിയെ പുതിയ പ്രസിഡന്റായി കാണാന്‍ ആഗ്രഹിക്കുന്നില്ല. അതിനുള്ള അര്‍ഹതയില്ലെന്നാണ്‌ ഗാലപ്‌ പോളില്‍ പങ്കെടുത്ത ആറു ശതമാനം പേര്‍ കാണുന്നത്‌. നാലു ശതമാനം പേര്‍ വനിതാ പ്രസിഡന്റിനെ ആഗ്രഹിക്കുന്നേയില്ല.

ഹിലരി പ്രസിഡന്റായാല്‍ ബില്‍ ക്ലിന്റണും വൈറ്റ്‌ ഹൗസില്‍ തിരിച്ചെത്തുമെന്നത്‌ അമേരിക്കയ്‌ക്കു ഗുണകരമാണെന്ന്‌ രണ്ടു ശതമാനം പേര്‍ കരുതുമ്പോള്‍ മൂന്നു ശതമാനം പേര്‍ അത്‌്‌ ഗുണകരമല്ലെന്നു വിലയിരുത്തുന്നു.

2016-ലെ മത്സരത്തില്‍ ഹിലരി പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയാകുമോ എന്ന കാര്യത്തില്‍ ഇതുവരെയും ഉറപ്പില്ല. എന്നാല്‍, ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതയേറെയും ഹിലരിക്കാണ്‌.