Breaking News

Trending right now:
Description
 
Mar 22, 2014

ശനിയാഴ്ച (03/22/2014) 60-മത് സാഹിത്യ സല്ലാപത്തില്‍ ‘മിത്തു’കളേക്കുറിച്ച് ചര്‍ച്ച

Jain Mundackal
image താമ്പാ: മാര്‍ച്ച്  ഇരുപത്തിരണ്ടാം തീയതി സംഘടിപ്പിക്കുന്ന അറുപതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ ഐതിഹ്യങ്ങള്‍ (Myths) എന്നതായിരിക്കും ചര്‍ച്ചാ വിഷയം.  പ്രസിദ്ധ തത്വചിന്തകനും ബഹുഭാഷാജ്ഞാനിയും  കത്തോലിക്കാ പുരോഹിതനുമായ റവ. ഡോ. ജെ. ഔസേപ്പറമ്പില്‍ ആയിരിക്കും ‘‘ഐതിഹ്യങ്ങള്‍ (Myths) എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്‌. ഈ വിഷയത്തില്‍ അറിവും പരിചയവുമുള്ള ധാരാളം ആളുകള്‍  ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്. ഐതിഹ്യങ്ങള്‍ (Myths) എന്ന വിഷയത്തില്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും മാതൃഭാഷാ സ്നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 മാര്‍ച്ച്  പതിനഞ്ചാം തീയതി സംഘടിപ്പിച്ച അന്‍പത്തിയൊന്‍പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ എഴുത്തച്ഛന്‍ ഭ്രാന്താലയത്തിന്‍റെ രാജശില്പി എന്നതായിരുന്നു ചര്‍ച്ചാ വിഷയം.  മദ്രാസ്‌ പ്രസിഡന്‍സി കോളേജില്‍  മലയാളം ആദ്ധ്യാപകന്‍ ആയിരുന്ന പ്രൊഫ. കെ. കെ. ശിവരാമന്‍ ആയിരുന്നു എഴുത്തച്ഛന്‍ ഭ്രാന്താലയത്തിന്‍റെ രാജശില്പി എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്‌. ഈ വിഷയത്തില്‍ അറിവും പരിചയവുമുള്ള ധാരാളം ആളുകള്‍  ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. എഴുത്തച്ഛനേക്കുറിച്ചുള്ള യാഥാസ്ഥിതിക കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമായി ചിന്തിക്കാന്‍  ശ്രോതാക്കളെ പ്രേരിപ്പിക്കത്തക്കതായിരുന്നു പ്രബന്ധം. വിരുദ്ധാഭിപ്രായങ്ങളും ചര്‍ച്ചയില്‍ ഉയരുകയുണ്ടായി.

  മനോഹര്‍ തോമസ്‌, വാസുദേവ്‌ പുളിക്കല്‍, ജോസ് പുല്ലാപ്പള്ളില്‍, ബാബു പാറക്കല്‍, ഡോ. എന്‍. പി. ഷീല,  ഡോ. ആനി കോശി, ഷീലാ ചെറു, ഡോ. ജോണ്‍ എന്‍. പി., ജോസഫ്‌ നമ്പിമഠം,  എബ്രഹാം തെക്കേമുറി, രാജു തോമസ്‌, എ. സി. ജോര്‍ജ്ജ്, മൈക്ക് മത്തായി, മോന്‍സി കൊടുമണ്‍, ജോര്‍ജ്ജ് കുരുവിള, ടോം എബ്രഹാം, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, ജോണ്‍ മാത്യു,  ഷാജി ജോര്‍ജ്ജ്,  പി. വി. ചെറിയാന്‍, അബ്ദുല്‍ പുന്നയൂര്‍ക്കളം,  പി. പി. ചെറിയാന്‍, റജീസ്‌ നെടുങ്ങാടപ്പള്ളില്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍  സജീവമായി പങ്കെടുത്തു.

  മാര്‍ച്ച് മാസത്തിലെ മറ്റു ചര്‍ച്ചാ വിഷയങ്ങള്‍

61. 03/29/2014  മാധ്യമ സംസ്ക്കാരം (Media Culture) ജോസ് പനച്ചിപ്പുറം (മലയാള മനോരമ)    

                                         & ജോര്‍ജ്ജ് ജോസഫ്‌ (ഇ-മലയാളി) 

 ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം  എട്ടു മുതല്പത്തു  വരെ  (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് ..... 

1-443-453-0034  കോഡ്  365923 

ടെലിഫോണ്ചര്ച്ചയില്പങ്കെടുക്കുന്ന എല്ലാവര്ക്കും ചോദ്യങ്ങള്ചോദിക്കാന്അവസരം ഉണ്ടായിരിക്കു. jain@mundackal.com , gracepub@yahoo.com  എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395