Breaking News

Trending right now:
Description
 
Mar 22, 2014

മലങ്കര ഓർത്തോഡോക്സ് സഭ സൌത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തി​ന്റെ ആദരാഞ്‌ജലിക​ള്‍.....

Johnson Punchakkonam
image
കഴിഞ്ഞ 34 വർഷക്കാലം അന്ത്യോഖ്യൻ പാത്രിയര്‍ക്കീസും,സുറിയാനിസഭയുടെ പരമാധ്യക്ഷനുമായ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ്‌ സഖാ ഐവാസ്‌ ഒന്നാമന്‍ പാതിയര്‍ക്കീസ്‌ ബാവായുടെ ദേഹവിയോഗത്തില്‍ പ്രാർഥനാപൂർണമായ അനുശോചനം അറിയിക്കുന്നതായി മലങ്കര ഓർത്തോഡോക്സ് സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനമെത്രാപൊലീത്ത അല്ക്സിയോസ് മാർ യൂസേബിയോസ് തന്റെ ഭദ്രാസനത്തിലെ വൈദീകർക്കയച്ച സന്ദേശത്തിൽ അറിയിച്ചു. വേൾഡ് ക്രിസ്ത്യൻ കൌണ്‍സിലിന്റെ (WCC) പ്രസിഡണ്ടായും ആ പിതാവ് ശുശ്രൂഷ അനുഷ്ടിച്ചിട്ടുണ്ട്. വാങ്ങിപ്പോയ പിതാവിന്റെ ആത്മാവ്‌ ദൈവസന്നിധിയില്‍ സകലവിശുദ്ധന്‍മാരുടെയും ശുദ്ധിമതിമാരുടെയും സംഘത്തില്‍ ചേരട്ടെ എന്ന്‌ പ്രാര്‍ഥിക്കുന്നു.

അന്തിയോക്യൻ ഓർത്തഡോൿസ്‌ സഭയുടെ അമേരിക്കൻ ഭദ്രാസനമെത്രാപൊലീത്ത ഹിസ്‌ എമിനെൻസ് ഫിലിപ്പിന്റെ വേർപാടിലും സൌത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിനുള്ള ദുഃഖം രേഖപ്പെടുത്തുന്നതായി അദ്ദേഹം അറിയിച്ചു.