Breaking News

Trending right now:
Description
 
Mar 22, 2014

സഭാസമാധാനത്തിനായി അവസാനനിമിഷംവരെ ആഗ്രഹിച്ചു, കേരളത്തിലെ വിശ്വാസികളെ ഹൃദയത്തോട്‌ ചേര്‍ത്തു: തിമോത്തിയോസ്‌ തിരുമേനി

വിനോദ്‌ മത്തായി
image സഭയ്‌ക്കും വ്യക്തിപരമായും തീരാനഷ്ടമാണ്‌ ഇഗ്നേഷ്യസ്‌ സഖാ പ്രഥമന്‍ ബാവയുടെ മരണമെന്ന്‌ ബാവയുടെ സെക്രട്ടറിയായിരുന്ന തിമോത്തിയോസ്‌ മാത്യൂസ്‌ കരിമ്പനയ്‌ക്കല്‍ തിരുമേനി അനുസ്‌മരിച്ചു. പിതൃതുല്യനായിരുന്നു ബാവാ. ശിശുക്കളെപ്പോലെ നിര്‍മലമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. പ്രതിസന്ധികളിലും സിറിയയില്‍നിന്നുള്ള പ്രവാസത്തിലും അദ്ദേഹം പതറിയില്ല.
<br/><br/>








 
കേരളത്തിലെ വിശ്വാസികളെ അദ്ദേഹം ഒരുപാട്‌ സ്‌നേഹിക്കുകയും ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തുകയും ചെയ്‌തു. അവസാനനാളുകളില്‍ ജര്‍മ്മനിയില്‍ ചികിത്സയില്‍ ആയിരിക്കുമ്പോഴും കേരളത്തിലെ കാര്യങ്ങള്‍ സംസാരിച്ചിരുന്നു. സഭാസമാധാനത്തിനായി എന്തു വിട്ടുവീഴ്‌ചയ്‌ക്കും അദ്ദേഹം തയാറായിരുന്നു. മലങ്കര സഭയില്‍നിന്നുള്ള എല്ലാ ആവശ്യങ്ങളും ഉടനടി നടത്തിക്കൊടുക്കണമെന്ന കാര്യത്തിലും അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. മരിക്കുന്ന നിമിഷം വരെയും വളരെ സന്തോഷവാനായിരുന്നു ബാവായെന്നും തിമോത്തിയോസ്‌ തിരുമേനി ജര്‍മ്മനിയില്‍നിന്ന്‌ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു.