Breaking News

Trending right now:
Description
 
Mar 21, 2014

സഭാ എൈക്യത്തിനായി നിലകൊണ്ട പരിശുദ്ധ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ്‌ ബാവ

E.S. Gigimol
image സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ്‌ ബാവ എണ്‍പത്തിയൊന്നാം വയസില്‍ കാലം ചെയ്യുമ്പോള്‍ ലോകത്തിന്‌ നഷ്ടമാകുന്നത്‌ നന്മയുടെ വിശുദ്ധിയും പാണ്ഡിത്യത്തിന്റെ നിര്‍മ്മലതയുമാണ്‌.

അന്തോക്യയില്‍ വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലെ 122-ാം പാത്രിയര്‍ക്കീസാണ്‌ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ്‌ ബാവ. ഇംഗ്ലീഷ്‌ അറബിക്‌‌, സിറിയന്‍, ഭാഷകളില്‍ അഗാധ പാണ്ഡിത്യമായിരുന്നു ബാവയ്‌ക്കുണ്ടായിരുന്നത്‌. തത്ത്വശാസ്‌ത്രത്തിലും സഭാ നിയമങ്ങളിലും ഉന്നത ബിരുദങ്ങള്‍ സ്വന്തമാക്കിയിരുന്ന ഇദ്ദേഹം പത്രപ്രവര്‍ത്തനത്തിലും ആകൃഷ്ടനായിരുന്നു. പത്രപ്രവര്‍ത്തനത്തെ കൂടുതല്‍ അടുത്തറിയാന്‍ ബാവ പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമയും കരസ്ഥമാക്കിയിരുന്നു.


മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്നാണ്‌ വൈദികവൃത്തി അദ്ദേഹം തിരഞ്ഞെടുത്തത്‌. എന്നാല്‍ സന്യാസത്തിന്റെ വഴി തിരഞ്ഞെടുക്കുന്നതിനെ ബന്ധുക്കള്‍ നിരുത്സാഹപ്പെടുത്തി.
ബാഗ്‌ദാദിലെ മൊസൂളിലെ ഐവാസ്‌ കുടുംബത്തില്‍ 1933 ഏപ്രില്‍ 13-ാം വയസില്‍ വൈദിക പഠനം ആരംഭിച്ച്‌ 21-ാം വയസില്‍ റമ്പാനായി . ഇഗ്നാത്തിയോസ്‌ അഫ്രേംപ്രഥമന്‍, യാക്കൂബ്‌ തൃതിയന്‍ പാത്രിയാര്‍ക്കീസ്‌ ബാവമാരുടെ ഒന്നാം സെക്രട്ടറിയായി. 

സഖാ പ്രഥമന്‍ ബാവാ ജര്‍മ്മനിയില്‍ ചികിത്സയ്‌ക്ക്‌ എത്തിയപ്പോള്‍ 

പിന്നീട്‌ സേവോറിയോസ്‌ എന്ന പേരില്‍ മൊസുളിലെയും ബാഗ്‌ദാദ്‌, ബസ്‌്‌റ എന്നിവിടങ്ങളിലെയും മധ്യയൂറോപ്പിലെയും ആര്‍ച്ച്‌ ബിഷപ്പായി.യാക്കൂബ്‌ തൃതിയന്‍ പാത്രിയാര്‍ക്കീസ്‌ ബാവ കാലം ചെയ്‌തിനെ തുടര്‍ന്നു 1980 ജൂലൈ 11നു ചേര്‍ന്ന സുനഹദോസിലാണ്‌ പാത്രിയാര്‍ക്കീസ്‌ ബാവയായി തിരഞ്ഞെടുത്തത്‌. 1980 സെപ്‌റ്റംബര്‍ 14നാണ്‌ സഭാ പരമാധ്യക്ഷ സ്ഥാനം അദ്ദേഹം ഏറ്റെടുത്തത്‌.



ഇംഗ്ലീഷ്‌, അറബി, സിറിയന്‍ ഭാഷകളില്‍ ധാരാളം ലേഖനങ്ങള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മറ്റു സഭകളുമായി പ്രത്യേകിച്ച്‌ റോമന്‍ സിറിയന്‍ സഭയുമായും ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ്‌ സഭയുമായി നല്ല ബന്ധമായിരുന്നു അദ്ദേഹത്തിന്‌. സഭാ പുനരൈക്യത്തിനായി പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു അദ്ദേഹം. 


കോപ്‌റ്റിക്‌ ഓര്‍ത്തഡോക്‌സ്‌ സഭ, അര്‍മേനിയന്‍ അപ്പസ്‌തോലിക്‌ സിറിയന്‍ ഓര്‍ത്തഡോകസ്‌ സഭ എന്നീ സഭകള്‍ 1998 മുതല്‍ എല്ലാവര്‍ഷവും സമ്മേളിക്കുവാന്‍ മുന്‍കൈ എടുത്തത്‌ പാത്രിയാര്‍ക്കീസ്‌ ബാവയുടെ പ്രത്യേക താല്‌പര്യം കൊണ്ടാണ്‌
1982, 2002, 2004, 2008 വര്‍ഷങ്ങളില്‍ കേരളം സന്ദര്‍ശിരുന്നു.