Breaking News

Trending right now:
Description
 
Mar 21, 2014

മലങ്കര ഓര്‍ത്തഡോക്‌​സ്‌ സഭയ്‌ക്ക്‌ 458 കോടി രൂപയുടെ ബഡ്‌ജറ്റ്‌

Johnson Punchakkonam
image

കോട്ടയം: ഉത്തരാഖണ്ഡില്‍ പ്രളയത്തില്‍ തകര്‍ന്ന 32 വീടുകള്‍ ഒാര്‍ത്തഡോക്സ് സഭ പുനര്‍നിര്‍മിക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മാനേജിങ് കമ്മിറ്റിയില്‍ സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് അവതരിപ്പിച്ച ബജറ്റിലാണീ നിര്‍ദേശം. കോട്ടയം പഴയസെമിനാരിയില്‍ നടന്ന മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ മാനേജിംഗ്‌ കമ്മറ്റി യോഗം 458 കോടി രൂപയുടെ ബഡ്‌ജറ്റ്‌ അംഗീകരിച്ചു. പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മെത്രാപ്പോലീത്താമാരും വൈദികരും അടക്കം 167 പ്രതിനിധികള്‍ സംബന്ധിച്ചു .

സഭാ സെക്രട്ടറി ഡോ ജോര്‍ജ്ജ്‌ ജോസഫ്‌ അവതരിപ്പിച്ച ബഡ്‌ജറ്റില്‍ സഭാംഗങ്ങളായ ക്ഷീര കര്‍ഷകരെ പ്രാത്സാഹിപ്പിക്കുന്ന വിവിധ പദ്ധതികള്‍ക്കായി 25 ലക്ഷം വകയിരുത്തി. ഗുജറാത്തിലെ ഗാന്ധിധാമില്‍ എച്ച്‌.ഐ.വി ബാധിതര്‍ക്കായി പുനരധിവാസ കേന്ദ്രം തുറക്കും. രോഗികളുടെ ചികിത്സാ സഹായമായി 12 ലക്ഷം രൂപ, പെണ്‍കുട്ടികളുടെ വിവാഹ സഹായധനത്തിനായി 25 ലക്ഷം രൂപ, ഭവന നിര്‍മ്മാണ സഹായത്തിന്‌ 25 ലക്ഷം രൂപ തുടങ്ങി വിവിധ ക്ഷേമപദ്ധതികള്‍ക്ക്‌ ബഡ്‌ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്‌.

പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത്‌ ഭരണകൂടത്തിന്റെ ഉത്തരവാദിത്തം ആണെന്ന്‌ യോഗം വിലയിരുത്തി. സഭാംഗങ്ങളായ സാഹിത്യകാരന്മാരെ പ്രാത്സാഹിപ്പിക്കുന്ന നൂതന പദ്ധതികള്‍ ആരംഭിക്കും. സൗരോര്‍ജ്ജം ഉള്‍പ്പെടെയുള്ള പാരമ്പര്യേതര ഊര്‍ജ്ജ സ്രാതസ്സുകള്‍ ഉപയോഗിക്കുവാന്‍ സഭാംഗങ്ങളെ പ്രാത്സാഹിപ്പിക്കുന്ന വിവിധ പദ്ധതികള്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ്‌, കര്‍ഷകരെ സഹായിക്കുന്ന കര്‍ഷക രക്ഷാ പദ്ധതി, സഭയിലെ അത്മായ നേതാക്കളെ അഌസ്‌മരിക്കുന്ന അത്മായ നേതൃസ്‌മൃതി എന്നീ പദ്ധതികള്‍ തുടരും വൈദികര്‍ക്കായി വിവധ ക്ഷേമപദ്ധതികള്‍ നടപ്പില്‍ വരുത്തും. വൈദികക്ഷേമനിധിയിലേക്ക്‌ 25 ലക്ഷം രൂപാ നല്‍കും. വൈദിക ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി വ്യാപിപ്പിക്കും .വൈദിക ശമ്പള പരിഷ്‌ക്കരണത്തിനായി കമ്മീഷനെ നിയമിക്കും .
പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ ദ്വിതീയന്‍ ബാവായുടെ സ്‌മരണയ്‌ക്കായി ശാസ്‌താംകോട്ടയില്‍ സ്‌മാരക മന്ദിരം നിര്‍മ്മിക്കും. കോട്ടയം ഭദ്രാസനാധിപനായിരുന്ന ഗീവര്‍ഗ്ഗീസ്‌ മാര്‍ ഈവാനിയോസ്‌ മെത്രാപ്പോലീത്തായുടെ സ്‌മരണാര്‍ത്ഥം കോട്ടയത്ത്‌ മാര്‍ ഈവാനിയോസ്‌ ധ്യാനകേന്ദ്രം തുടങ്ങും .
മലങ്കര സഭയുടെ തെരഞ്ഞെടുപ്പ്‌ പ്രക്രിയകള്‍ സുഗമമായി നടത്തുന്നതിനായി സ്ഥിരം സംവീധാനം എന്ന നിലയില്‍ പരിശുദ്ധ ബാവാ തിരുമേനിയുടെ നേരിട്ടുള്ള ചുമതലയില്‍ ചീഫ്‌ ഇലക്‌ട്രല്‍ ഓഫീസര്‍ ചുമതലയേല്‍ക്കും. സഭാ തലത്തിലും ഭദ്രാസന തലത്തിലും നടത്തപ്പെടുന്ന തെരഞ്ഞെടുപ്പുകള്‍ ഇലക്‌ട്രല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടും .
മട്ടാഞ്ചേരി കൂനന്‍കുരിശ്‌ സ്‌മാരക മന്ദിരത്തിന്റെ നിര്‍മ്മാണം ഈ വര്‍ഷം പൂര്‍ത്തീകരിക്കും കോട്ടയത്ത്‌ വിവിധ സൗകര്യങ്ങളോടുകൂടിയ ഓര്‍ത്തഡോക്‌സ്‌ സെന്ററിന്റെ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കും.
തൃക്കുന്നത്തു സെമിനാരിയില്‍ യാക്കോബായ വിഭാഗം അതിക്രമിച്ചു കയറിയതിനെതിരെ മാനേജിംഗ്‌ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. കായംകുളം കാദീസ്‌താ പള്ളിയില്‍ നിരപരാധികളായ സഭാംഗങ്ങള്‍ക്ക്‌ നേരെയുണ്ടായ പോലീസ്‌ ലാത്തിചാര്‍ജില്‍ മാനേജിംഗ്‌ കമ്മറ്റിയോഗം പ്രതിഷേധം രേഖപ്പെടുത്തി .

ഫാ. സക്കറിയാ നൈനാന്‍ ചിറത്തലാട്ട് ധ്യാനം നയിച്ചു. ഒാര്‍ത്തഡോക്സ് സഭയിലെ മെത്രാപ്പൊലീത്താമാരുടെ പൊതുട്രാന്‍സ്ഫറും റിട്ടയര്‍മെന്റും സംബന്ധിച്ച് ആവശ്യമായ തീരുമാനങ്ങള്‍ സ്വീകരിക്കണമെന്നും അവ ഉടന്‍ പ്രാബല്യത്തില്‍ വരുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കാതോലിക്കാ ബാവായോട് അഭ്യര്‍ഥിക്കുന്ന പ്രമേയം മാനേജിങ് കമ്മിറ്റി യോഗം ഐകകണ്ഠ്യേന പാസാക്കി. ഫാ. ദാനിയല്‍ പുല്ലേലി പ്രമേയം അവതരിപ്പിച്ചു.