Breaking News

Trending right now:
Description
 
Mar 21, 2014

ഡബ്ല്യു.എം.സി ഫിലാഡല്‍ഫിയ ബെസ്റ്റ് ആക്ടേഴ്സ് ടിക്കറ്റ് വില്പന നടത്തി

P C Mathew
image ഫിലഡല്‍ഫിയ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫിലാഡല്‍ഫിയ പ്രൊവിന്‍സ് നടത്തുന്ന ഈ വര്‍ഷത്തെ ആകര്‍ഷമായ ബെസ്റ്റ് ആക്ടേഴ്സ് ഹാസ്യ നൃത്ത സംഗീത സായാഹ്നത്തിന്റെ ആദ്യ ടിക്കറ്റ് പ്രസിഡന്റ് സജി സെബാസ്റ്റ്യനില്‍ നിന്നും ഫോമ പ്രസിഡന്റ് ജോര്‍ജ് മാത്യു സ്വീകരിച്ചുകൊണ്ട് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അമേരിക്കയിലെ വളര്‍ച്ച മലയാളികള്‍ക്ക് വിവിധ മേഖലകളില്‍ ഉപകരിക്കട്ടെയെന്ന് ജോര്‍ജ് മാത്യു ആശംസിച്ചു.

ചടങ്ങില്‍ സാബു ജോസഫ് സി.പി.എ, ജോസ് ആറ്റുപുറം, ജോര്‍ജ് പനക്കല്‍, ജോജി ചെറുവേലില്‍, ജോര്‍ജ് അമ്പാട്ട്, ജോയി കരുമത്തി, ജോസ് പാലത്തിങ്കല്‍, രാജു പടയാട്ടില്‍, മോഹനന്‍ പിള്ള തുടങ്ങി ഫിലഡല്‍ഫിയയിലെ സാമൂഹിക-സാംസ്കാരിക നേതാക്കളും, ഡബ്ല്യു.എം.സി ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.

ഹാസ്യ സാമ്രാട്ടായ ഹരീശ്രീ അശോകന്റെ നേതൃത്വത്തില്‍ ഉല്ലാസ് പന്തളം, നോബി, നരിയാപുരം വേണു, ചടുല നൃത്തം കൊണ്ട് മലയാളി മനസ്സില്‍ തരംഗം സൃഷ്ടിച്ച അര്‍ച്ചന, സംഗീത മാധ്യുര്യം കൊണ്ട് മലയാള സംഗീത സാമ്രാജ്യം കീഴടക്കിയ ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയ് എന്നിവര്‍ അടങ്ങുന്ന വമ്പന്‍ ടീമാണ് ബെസ്റ്റ് ആക്ടേഴ്സിലുള്ളത്.

വരുന്ന മെയ് 4 ഞായറാഴ്ച വൈകിട്ട് 6:30 ന് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയ ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ നടക്കുക. ഫിലഡല്‍ഫിയയിലെ എല്ലാ മലയാളികളെയും പ്രോഗ്രാമിലേക്ക് ക്ഷണിക്കുന്നതോടൊപ്പം, പ്രവേശനം ടിക്കറ്റുമൂലം നീയന്ത്രിക്കുന്നതായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

ടിക്കറ്റുകള്‍ ഫിലഡല്‍ഫിയയിലുള്ള എല്ലാ മലയാളി കടകളിലും ലഭ്യമാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്:
സജി സെബാസ്റ്റ്യന്‍: 267-809-0005;
മഞ്ജു ചെറുവേലില്‍: 267-207-1816;
മോഹനന്‍ പിള്ള: 215-292-8731;
ജോര്‍ജ് പനക്കല്‍: 855-237-6729