Breaking News

Trending right now:
Description
 
Nov 09, 2012

ഫ്‌ളാറ്റിനുള്ളില്‍ തുണി ഉണങ്ങിയാല്‍ ആരോഗ്യപ്രശ്‌നം

image ഫ്‌ളാറ്റിനുള്ളില്‍ അയ കെട്ടിയോ സ്റ്റാന്‍ഡിലോ നനഞ്ഞ തുണി ഉണങ്ങുന്നത്‌ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന്‌ മുന്നറിയിപ്പ്‌. 

ആസ്‌ത്മ, ഹേ ഫീവര്‍, അലര്‍ജി, തുടങ്ങിയവ ഉള്ളവര്‍ക്ക്‌ രോഗം വഷളാവാന്‍ ഇത്‌ കാരണമാകും. പല വീടുകളുടെയും ഉള്‍വശത്ത്‌ ഈര്‍പ്പം കൂടുതലാണ്‌. ഇത്‌ അധികരിക്കാന്‍ അയയില്‍ നനഞ്ഞ തുണി ഉണങ്ങുന്നത്‌ കാരണമാകുന്നുവെന്ന്‌ മക്കിന്റോഷ്‌ സ്‌കൂള്‍ ഓഫ്‌ ആര്‍ക്കിടെക്‌ചര്‍ നടത്തിയ പഠനം തെളിയിച്ചു. വീട്ടിനുള്ളില്‍ മൂന്നിലൊന്ന്‌ ഈര്‍പ്പത്തിനും കാരണം തുണി ഉണങ്ങുന്നത്‌ ആണത്രെ. തണുപ്പുകാലത്ത്‌ 87 ശതമാനം ഫ്‌ളാറ്റുകളിലും തുണി ഉണക്കാന്‍ വീടിനകമാണ്‌ ഉപയോഗിക്കുന്നത്‌.