Breaking News

Trending right now:
Description
 
Mar 20, 2014

മെത്രാപ്പോ​ലീത്താമാരു​ടെ പൊതുട്രാന്‍​സ്ഫറും റിട്ടര്‍മെന്റും മലങ്കരസഭാ മാനേജിഗ്കമ്മ​റ്റി ഐകകണ്ഠ്യേ പാസാക്കി

Johnson Punchakkonam
image

മെത്രാപ്പോലീത്താമാരുടെ പൊതുട്രാന്‍സ്ഫരും റിട്ടര്‍മെന്റും സംബന്ധിച്ച പ്രമേയം സഭാ മാനേജിഗ് കമ്മറ്റി യോഗം ചര്‍ച്ചകള്‍ക്കു ശേഷം ഐകകണ്ഠ്യേ പാസാക്കിയതായി ക്യാപ്റ്റന്‍ സണ്ണി (കോശി തോമസ് തുമ്പമണ്‍) അറിയിച്ചു.
മാര്‍ച്ച് 20-നു കോട്ടയം പഴയസെമിനാരിയില്‍ ചേര്‍ന്ന യോഗനടപടികളില്‍ ഫാ. ഡാനിയേല്‍ പുല്ലേലില്‍ അവതാരകനായും കോരസണ്‍ വര്‍ഗീസ് അനുവാദകനുമായി 81 മാനേജിഗ് കമ്മറ്റിയംഗങ്ങള്‍ ഒപ്പുവച്ച പ്രമേയം ഫാ. ഡാനിയേല്‍ പുല്ലേലില്‍ അവതരിപ്പിച്ചതോടെ ചര്‍ച്ചകള്‍ക്ക് തുടക്കമായി.
നിരവധി പേര്‍ പങ്കെടുത്ത ദീര്‍ഘമായ ചര്‍ച്ചകള്‍ക്കു ശേഷം എതിര്‍വാദങ്ങളുടെ ചര്‍ച്ചയ്ക്ക് മലങ്കര മെത്രാപ്പോലീത്താ സമയം നല്‍കി സഭാമാനേജിഗ് കമ്മറ്റിയംഗങ്ങളെ ക്ഷണിച്ചു. തുടര്‍ന്ന് മലങ്കര മെത്രാപ്പോലീത്താ പ്രമേയം പാസാക്കാമോ എന്നു സഭയില്‍ ചോദിച്ചത്തിനു ദീര്‍ഘമായ കരഘോഷത്തോടെ സഭ ഒന്നടങ്കം പാസാക്കുകയായിരുന്നു.
തുടര്‍ന്ന് മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കായുമായ പരിശുദ്ധ ബസേലിയോസ് മര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ മലങ്കര സഭയിലെ മെത്രാപ്പോലീത്താമാരുടെ പൊതുട്രാന്‍സ്ഫര്‍ സഭ ഐകകണ്ഠ്യേ പാസാക്കിയതായി പ്രഖ്യാപിച്ചു. സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് 2014-ലെ മലങ്കര സഭയുടെ ബഡ്ജറ്റ് യോഗത്തിന്റെ അംഗീകാരത്തിനായി അവതരിപ്പിച്ചു .

മലങ്കരസഭയിൽ മെത്രപോലീത്താമാരുടെ സ്ഥലംമാറ്റം നടപ്പാക്കണം എന്ന പ്രമേയം ചർച്ചചെയ്യാൻ അനുവദിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം ഭദ്രാസനത്തിൽനിന്നുള്ള മാനേജിഗ് കമ്മറ്റിഅംഗമായ ശ്രി. ബാബു പാറയിൽ ഇന്ന് കോട്ടയം ജില്ല കോടതിയിൽ നല്കിയ ഹർജി കോടതി തള്ളി. മെത്രപോലീത്താമാരുടെ സ്ഥലംമാറ്റം നടപ്പിലാക്കിയാൽ തനിക്കും, സഭക്കും വളരെ കോട്ടം സംഭവിക്കും, അതിനാൽ ഈ വിഷയം മാനേജിഗ് കമ്മറ്റിയിൽ ചർച്ചചെയ്യാൻ അനുവദിക്കരുത് എന്നായിരുന്നു ഹർജിക്കാരന്റെ വാദം. ചർച്ച ചെയ്യുവാനുള്ള ജനങ്ങളുടെ അവകാശത്തെ ചോദ്യം ചെയ്യുവാനോ, തടസപ്പെടുത്തുവാനോ കോടതികൾക്കവില്ല എന്ന് ജഡ്ജി നിരീക്ഷിച്ചു. സഭാവക്കീൽ എതിർഭാഗത്തിന് വേണ്ടി ഹാജരായി.

മാനേജിഗ് കമ്മറ്റിയുടെ അധികാരത്തെ തന്നെ ചോദ്യം ചെയ്യുന്ന ഇത്തരം നടപടിക്കെതിരെ ശക്തമായ പ്രതിക്ഷേതം ഇതിനോടകം ഉയർന്നുവന്നിട്ടുണ്ട്. മലങ്കരസഭയുടെ ജനാതിപത്യസംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട മാനേജിഗ് കമ്മറ്റിയിൽ ചർച്ച ചെയ്യുവാൻ പോലും അനുവാദം നൽകരുത് എന്ന് വാദിച്ചുകൊണ്ട്‌ മാനേജിഗ്കമ്മറ്റി അംഗം കോടതിയിൽ പോകുന്നത് മലങ്കരസഭാചരിത്രത്തിൽ കേട്ട്കേൾവിപൊലുമില്ലാത്തതാണ് എന്ന് അമേരിക്കൻ ഭദ്രാസനത്തിൽനിന്നുള്ള സഭാമാനേജിഗ് കമ്മറ്റിഅംഗമായ ഫാ. ദാനിയേൽ പുല്ലേലിൽ പറഞ്ഞു. മലങ്കര മെത്രാപോലീത്തയുടെ പരമാധികാരത്തെ തന്നെചോദ്യം ചെയ്യുന്ന പ്രവണതകൾക്കെതിരെ കർശനമായനിയന്ത്രണം ഉണ്ടാകെണമെന്ന് തിരുവനന്തപുരം ഭദ്രാസനത്തിൽ നിന്നുള്ള മറ്റൊരു മാനേജിഗ് കമ്മറ്റിഅംഗമായ ഐ. സി. ചെറിയാൻ ആവശ്യപ്പെട്ടു.

“മലങ്കര അസോസിയേഷൻ മാനേജിഗ്കമ്മറ്റിയുടെ ആലോചനയോടും, മലങ്കര എപ്പിസ്കൊപ്പൽ സുന്നഹദോസിന്റെ ശുപാർശഅനുസരിച്ചും മലങ്കരമെത്രാപൊലീത്ത മെത്രാപോലീത്താമാർക്ക് ഇടവക തിരിക്കേണ്ടതാകുന്നു” എന്ന് സഭയുടെ ഭരണ ഘടനയുടെ 64-വകുപ്പിൽ വ്യക്തമായി പറഞ്ഞിരിക്കെ, മലങ്കര സഭയിലെ മെത്രാപൊലീത്തമാരെ ഏത് ഭദ്രാസനത്തിലെക്കും, നിയമിക്കുവാനും, മാറ്റുവാനും മലങ്കരമെത്രാപൊലീത്തക്ക് ചോദ്യംചെയ്യപ്പെടാത്ത അധികാരവും, അവകാശവുമുള്ള പരിശുദ്ധ കാതോലിക്കബാവയുടെ അധികാരത്തെതന്നെ കോടതിയിൽ ചോദ്യംചെയ്യുന്ന നടപടിയിൽ ശക്തമായി പ്രതിക്ഷേതിക്കുന്നതായി സൌത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ നിന്നുള്ള മാനേജിഗ് കമ്മറ്റിഅംഗമായ പുലിക്കോട്ടിൽ ജോയ് പറഞ്ഞു.