
ന്യുയോര്‍ക്ക്: താലിബാന്റെ ക്രൂരമായ ആക്രമണത്തിനു ഇരയായ മലാലയെ ആദരിക്കാന്‍ യുഎന്‍
ഇന്ന് മലാല ദിനമായി ആചരിക്കുന്നു.
ലോകത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സ്ത്രീ
വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കാന്‍ മലായ്ക്കു സാധിച്ചുവെന്ന്
യുഎന്‍ ജനറല്‍ സെക്രട്ടരി ബാന്‍ കീ മൂണ്‍ പറഞ്ഞു.
ഇന്ന് യുഎന്റെ പ്രത്യേക
ഗ്ലോബല്‍ ഇഡ്യുക്കേഷന് സന്ദേശവാഹകര്‍ പാക്കിസ്ഥാന് പ്രസിഡന്റ് അസിഫ് അലി
സര്‍ദാരിയെ കണ്ട് ഒരു മില്യണ്‍ ജനങ്ങള്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിക്കും.
പാക്കിസ്താനില്‍ സ്ത്രീ വിദ്യാഭ്യാസം യാഥാര്‍ത്ഥ്യമാക്കുവാന്‍ എന്തു
ചെയ്തുവെന്നാണ് നിവേദനത്തിന്റെ കാതല്‍.
വിദ്യാഭ്യാസം ആരുടെയും ഔദാര്യമല്ല,
അവകാശമാണെന്ന് ബോധ്യപ്പെടുത്തുവാന്‍ മലാല ദിനം വഴി സാധിക്കുമെന്ന് അബാന്‍ കീ
മൂണ്‍ പ്രത്യാശ പ്രകടിപ്പിച്ചു. നാളെ മലാലയ്ക്ക് വെടിയേറ്റിട്ട് 30 ദിവസങ്ങള്‍
പൂര്‍ത്തിയാകും. കഴിഞ്ഞ ഒക്ടോബര്‍ 9ന് സ്കൂളില്‍ നിന്ന് വീട്ടിലേയ്ക്ക്
പോകുകയായിരുന്ന മലാലയെ പാക്കിസ്ഥാന് തീവ്രവാദികളാണ് വെടിവെച്ചത്. താലിബാനെതിരെ
സംസാരിക്കുകയും സ്ത്രീ വിദ്യാഭ്യാസത്തിനു വേണ്ടി വാദിക്കുകയും ചെയ്തുവെന്നതാണ്
മലാല ചെയ്ത കുറ്റം. കഴുത്തിനും തലയ്ക്കും ഗുരുതരമായ പരുക്കേറ്റ മലാല യുക്കെയിലെ
ബെര്‍മിങ്ഹാമിലെ ഒരു ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. അപകടാവസ്ഥ തരണം
ചെയ്തിട്ടുണ്ട്.