Breaking News

Trending right now:
Description
 
Mar 20, 2014

യോഹന്നാന്‍ വര്‍ഗീസിന്റെ ശവസംസ്‌കാരം വ്യാഴാഴ്‌ച

Johnson Punchakkonam
image

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ദീര്‍ഘകാല താമസക്കാരനും, ഹൂസ്റ്റന്‍ സെന്റ്‌. തോമസ്‌ ഓര്‍ത്തഡോക്‍സ്‌ കത്തീഡ്രല്‍ അംഗവുമായ പോളയില്‍ യോഹന്നാൻ വര്‍ഗീസ്‌ (വര്‍ഗീസ്‌കുട്ടി) ന്റെ സംസ്കാരം നാളെ.  ചെങ്ങരൂര്‍ ചാമത്തില്‍ കുടുംബാംഗമാണ്. 1982 – ല്‍ ഹൂസ്റ്റണില്‍ എത്തിയ പരേതന്‍ അന്ന് മുതല്‍ ഹൂസ്റ്റണ്‍ സെന്റ്‌. തോമസ്‌ കത്തീഡ്രല്‍ ഇടവകയിലെ സജീവ അംഗമാണ്.1982 മുതല്‍ ഹൂസ്റ്റന്‍ മലയാളീ അസോസിയേഷന്‍റെ ലൈഫ് മെമ്പറുമാണ്‌. ഹൂസ്റ്റണിലേക്ക് എത്തുന്നതിനു മുന്‍പ് സെന്‍ട്രല്‍ റെയില്‍വേയിലും പിന്നീട് മസ്കറ്റിലും ജോലി ചെയ്തിട്ടുണ്ട്. തോട്ടക്കാട് തണുങ്ങുംപൊതിക്കല്‍ തങ്കമ്മയാണ് ഭാര്യ.
മക്കള്‍: ലിറ്റു, ലൈല, ലിജോ.പി, മരുമക്കള്‍ സുമ, ലിജോ എസ്.
കൊച്ചുമക്കൾ: സ്നേഹ, സോണ,അബിഗയേൽ
സംസ്കാരം:വ്യാഴാഴ്‌ച (03/20/14) രാവിലെ 10 മണിക്ക് ഫോറെസ്റ്റ് പാര്‍ക്ക്‌ ഫ്യുണറല്‍ ഹോമില്‍(12800 Westheimer, Houston 77077).

കൂടുതല്‍ വിവരങ്ങള്‍ക്ക് : തോമസ്‌ വര്‍ക്കി (281-701-3220)