Breaking News

Trending right now:
Description
 
Mar 20, 2014

പറഞ്ഞാല്‍ അനുസരിക്കുന്ന ഗൂഗിള്‍ സ്‌മാര്‍ട്ട്‌ വാച്ച്‌ ഉടന്‍ വിപണിയിലെത്തും

image ഗൂഗിള്‍ ഈവര്‍ഷം സ്‌മാര്‍ട്ട്‌ വാച്ച്‌ വിപണിയിലിറക്കും. ഇതിന്‌ ഒട്ടേറെ സവിശേഷതകളാണുള്ളത്‌. പറഞ്ഞാല്‍ അനുസരിക്കും, ഹൃദയതാളം കേള്‍ക്കും, ഫോണുമായോ ടാബ്‌ലെറ്റുമായോ ഘടിപ്പിക്കാം തുടങ്ങി ഇലക്‌ട്രോണിക്‌സ്‌ സാങ്കേതിക വിദ്യയുടെ പുത്തന്‍പരിവേഷമായിരിക്കും ഗൂഗിള്‍ സ്‌മാര്‍ട്‌വാച്ച്‌. ആന്‍ഡ്രോയ്‌ഡ്‌ പ്രവര്‍ത്തന സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന, ശരീരത്തില്‍ ധരിക്കാവുന്ന വാച്ചുകളും കംപ്യൂട്ടര്‍ ഉപകരണങ്ങളും കൂടുതലായി ആവിഷ്‌്‌കരിച്ചു വിപണിയിലിറക്കാനാണു തീരുമാനിച്ചിരിക്കുന്നത്‌. ലോകമെമ്പാടും വിറ്റഴിക്കുന്ന നാലു സ്‌മാര്‍ട്‌ഫോണുകളില്‍ മൂന്നും ആന്‍ഡ്രോയ്‌്‌ഡില്‍ പ്രവര്‍ത്തിക്കുന്നതാണ്‌. ധരിക്കാവുന്ന കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ വിപണിയിലിറക്കാന്‍ ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടാണ്‌ ഗൂഗിളിനെ ഉടന്‍ വിപണിയിലിറങ്ങാന്‍ പ്രേരിപ്പിക്കുന്നത്‌. സ്‌മാര്‍ട്‌്‌ വാച്ച്‌ ധരിച്ച്‌ അതിനോടു സംസാരിക്കുന്നവരുടെ വീഡിയോ ചിത്രങ്ങള്‍ ഗൂഗിളിന്റെ ബ്‌്‌്‌ളോഗിലുണ്ട്‌. സ്‌പോര്‍ട്‌സ്‌ സ്‌കോറുകള്‍ പരിശോധിക്കുക, സംഗീതനിയന്ത്രണം, മറുപടികള്‍ ടെക്‌സ്റ്റ്‌ സന്ദേശങ്ങളായി മാറ്റുക തുടങ്ങിയ കാര്യങ്ങള്‍ അവര്‍ ഈ ഫോണില്‍ ചെയ്യുന്നു. തങ്ങളുടെ ആന്‍ഡ്രോയ്‌ഡ്‌ വാച്ച്‌ ആയ ജി വാച്ച്‌ രണ്ടാംപാദത്തിലിറക്കുമെന്നു ദക്ഷിണ കൊറിയന്‍ കമ്പനി എല്‍ജിയും പ്രഖ്യാപിച്ചുകഴിഞ്ഞു. അതേസമയം മോട്ടോറോളയുടെ മോട്ടോ 360 ആന്‍ഡ്രോയ്‌ഡ്‌ വാച്ച്‌്‌ മാസങ്ങള്‍ക്കുള്ളില്‍ വിപണിയിലെത്തും. വാച്ച്‌, ഹാന്‍ഡ്‌ബാഗ്‌ ഉള്‍പ്പെടെ നിര്‍മിക്കുന്ന ഫോസില്‍ ഗ്രൂപ്പ്‌ കമ്പനി ഗൂഗിളുമായി ചേര്‍ന്നു ആന്‍ഡ്രോയ്‌ഡ്‌ ഉപകരണങ്ങള്‍ നിര്‍മിക്കാനുള്ള തിരക്കിലാണ്‌. സാങ്കേതികവിദ്യയുടെ അടുത്ത കുതിച്ചുചാട്ടം എന്നാണ്‌ ധരിക്കാവുന്ന കംപ്യൂട്ടര്‍ ഉപകരങ്ങളെ വിശേഷിപ്പിക്കുന്നത്‌. പഴ്‌സണല്‍ കംപ്യൂട്ടറുകളില്‍ നിന്നു സ്‌മാര്‍ട്‌ഫോണുകള്‍ എന്ന ആശയം പോലെയാണിത്‌. ഗാലക്‌സി ഗിയര്‍ എന്ന പേരില്‍ സാംസംഗ്‌ ആണ്‌ ആദ്യത്തെ സ്‌മാര്‍ട്‌വാച്ച്‌ വിപണിയിലിറക്കിയത്‌. എന്നാല്‍ ഇതിനു വേണ്ടത്ര പിന്തുണ കിട്ടിയില്ല. ഒരു മൊബൈല്‍ ഫോണുമായി വയര്‍ലെസ്‌ ആയി ആന്‍ഡ്രോയ്‌ഡ്‌ സ്‌മാര്‍ട്‌വാച്ചിനെ ബന്ധിപ്പിക്കാം. ഗൂഗിള്‍ കണ്ണടയാണ്‌ മറ്റൊന്ന്‌. സ്റ്റാമ്പ്‌ വലിപ്പത്തിലുള്ള ചെറിയ സ്‌ക്രീന്‍ ഫ്രെയിമിന്റെ ഇരുവശങ്ങളിലുമായി ഘടിപ്പിച്ചിട്ടുണ്ട്‌. അതിലൂടെ വീഡിയോ, ഇമെയില്‍, വെബ്‌ കണക്‌ഷന്‍, ഡ്രൈവിംഗ്‌ ദിശ നിര്‍ണയം, മൊബെല്‍ഫോണില്‍ നിന്നുള്ള കോളുകള്‍ തുടങ്ങിയവ സാധിക്കും. എന്നാല്‍ സ്വകാര്യതയിലുള്ള കടന്നുകയറ്റത്തിനും അലക്ഷ്യമായ ഡ്രൈവിംഗിനും ഇതു വഴിയൊരുക്കുമെന്ന ആശങ്കയുമുണ്ട്‌. സാംസംഗ്‌, എച്ച്‌ടിസി, അസ്യൂസ്‌ടെക്‌ കംപ്യൂട്ടര്‍, ഇന്റെല്‍, ക്വാല്‍കോം, ബ്രോഡ്‌കോം, മീഡിയടെക്‌ തുടങ്ങി പത്തുകമ്പനികളാണ്‌ ആന്‍ഡ്രോയ്‌ഡ്‌ വാച്ച്‌ നിര്‍മാണത്തിനായി ഗൂഗിളുമായി സഹകരിക്കുന്നത്‌.