Breaking News

Trending right now:
Description
 
Nov 09, 2012

ഒഐസിസി സറേയില്‍ ഇന്ദിരാജി അനുസ്‌മരണം

image ഐസിസി സറേ റീജനല്‍ ഇന്ദിരാഭവനില്‍ നടന്ന ഇന്ദിരാജി അനുസ്‌മരണ സമ്മേളനം ഒഐസിസി നാഷണല്‍ കമ്മിറ്റി കണ്‍വീനര്‍ ഹരിദാസ്‌ ഉദ്‌ഘാടനം ചെയ്‌തു. 
സറേ റീജനല്‍ ജനറല്‍ സെക്രട്ടറി ബേബിക്കുട്ടി ജോര്‍ജ്‌ അധ്യക്ഷത വഹിച്ചു. 









ഒഐസിസി ജോയിന്റ്‌ സെക്രട്ടറി കെ കെ മോഹന്‍ദാസ്‌, ഒഐസിസി യുക നാഷണല്‍ കമ്മിറ്റി അംഗങ്ങളായ സുജു കെ ഡാനിയേല്‍, ബിജു കല്ലംപാലം തുടങ്ങിയവര്‍ ഇന്ദിരാജിയെ അനുസ്‌മരിച്ച്‌ സംസാരിച്ചു. ന്യൂഹാം കൗണ്‍സില്‍ പ്രസിഡന്റ്‌ സന്തോഷ്‌ ബെഞ്ചാം, ട്രഷറര്‍ ജിജേഷ്‌ എം, മനു തുടങ്ങിയവര്‍ അനുസ്‌മരസന്ദേശം നല്‍കി. 




ക്രോയ്‌ഡന്‍ കൗണ്‍സില്‍ പ്രസിഡന്റ്‌ ജോസി ജോര്‍ജ്‌ നന്ദി പറഞ്ഞു. ഒഐസിസി നേതാക്കളായ ബിജു കരിയില്‍, വിജീഷ്‌, ആര്‍ തോമസ്‌, സുരേഷ്‌ തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.