Breaking News

Trending right now:
Description
 
Mar 19, 2014

ഡല്‍ഹി എയിംസ്‌ ആശുപത്രിയിലെ നഴ്‌സ്‌ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ജുഡീഷണല്‍ അന്വേഷണം വേണമെന്ന്‌ യുഎന്‍എ

image ഡല്‍ഹി എയിംസ്‌ ആശുപത്രിയില്‍ നഴ്‌സായിരുന്ന മോളി സിബിച്ചന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ യുഎന്‍എ സംസ്ഥാന കമ്മിറ്റി കൂടുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്‌തു. ഷഫ്‌ളിംഗിനെതിരേ പ്രക്ഷോഭം തുടരുന്ന യുഎന്‍എ ജൂബിലിയിലും അമല ആശുപത്രിയിലും വിജയം നേടിയിരുന്നു. 


മോളി സിബിച്ചന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ജുഡീഷണല്‍ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ യുഎന്‍എ പ്രധാനമന്ത്രിക്കും കേന്ദ്ര തൊഴില്‍ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും കത്തയ്‌ക്കുമെന്ന്‌ അറിയിച്ചു.