Breaking News

Trending right now:
Description
 
Mar 19, 2014

കേരളത്തില്‍ നാലുതരം ഡെങ്കി വൈറസുകള്‍ സ്ഥിരീകരിച്ചു

image സംസ്ഥാനത്ത്‌ ഡെങ്കിപ്പനി മാരകമായേക്കുമെന്ന്‌ ശാസ്‌ത്രീയപഠനം. കേരളത്തില്‍ നാലുതരം ഡെങ്കി വൈറസുകളുണ്ടെന്ന്‌ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്‌റ്റിറ്റിയൂട്ട്‌ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം വ്യക്തമായത്‌. ഡെങ്കി വൈറസുകള്‍ക്ക്‌ ജനിതികമാറ്റം സംഭവിച്ചെന്നു ശാസ്‌ത്രീയ പഠനത്തില്‍ വ്യക്തമായി. ഡെങ്കിപ്പനി ബാധിച്ച്‌ ഈ വര്‍ഷം ഇതുവരെ രണ്ടു പേര്‍ മരിച്ചതായാണ്‌ ഔദ്യോഗിക കണക്കുകള്‍, 210 പേര്‍ക്ക്‌ രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തു കണ്ടുവരുന്ന ഡെങ്കിവൈറസുകള്‍ക്ക്‌ ജനിതികമാറ്റം സംഭവിച്ചതായി ആരോഗ്യവകുപ്പും സ്ഥിരീകരിച്ചിടുണ്ട്‌. ജനിതികമാറ്റം സംഭവിച്ച വൈറസുകളെ വഹിക്കുന്ന കൊതുകളുടെ കുത്തേറ്റാല്‍ മരണസാധ്യത വര്‍ധിക്കുമെന്നാണ്‌ വിദഗ്‌ധരുടെ നിഗമനം. അതേസമയം ജനിതിക മാറ്റം സംഭവിച്ച വൈറസ്‌ ബാധിച്ചാലുണ്ടാകുന്ന ശാരീരിക മാറ്റങ്ങളെകുറിച്ച്‌ വ്യക്തമായ പഠനങ്ങള്‍ നടന്നിട്ടില്ല. രോഗികളെ നിരീക്ഷിച്ചാല്‍ മാത്രമേ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ കഴിയൂ.