Breaking News

Trending right now:
Description
 
Mar 19, 2014

അമേരിക്കയില്‍ എത്തുന്ന ഇന്ത്യന്‍ മരുന്നുകള്‍ക്ക്‌ ഗുണനിലവാരം കുറവ്‌

image ഇന്ത്യയില്‍ നിര്‍മിച്ച്‌ അമേരിക്കയില്‍ വിതരണം ചെയ്യുന്ന ചിലയിനം മരുന്നുകളുടെ ഗുണനിലവാരത്തില്‍ ആശങ്ക ശക്തമാകുന്നു. ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍ (എഫ്‌ഡിഎ) അടുത്തിടെ ചിലമരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നതിനു നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതോടൊപ്പം തന്നെ വിപണിയിലുണ്ടായിരുന്ന ചിലമരുന്നുകള്‍ തിരിച്ചു വിളിക്കാന്‍ നിര്‍ദേശവും നല്‍കിയിരുന്നു. ഏതാനും മാസങ്ങള്‍ക്കുമുമ്പാണ്‌ ഇന്ത്യന്‍ മരുന്നുകളുടെ ഗുണനിലവാരം സംശയത്തിലായത്‌. എഫ്‌ഡിഎ നടത്തിയ പരിശോധനയില്‍ റാന്‍ബാക്‌സി ലബോര്‍ട്ടറീസ്‌, വോക്കാര്‍ഡ്‌ട്‌ എന്നീ ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നത്‌ നിരോധിച്ചിരുന്നു. അടുത്തിടെ സണ്‍ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്‌ട്രീസിന്റെ ഉല്‍പന്നങ്ങളും അമേരിക്ക വിലക്കിയിരുന്നു. അതിനിടെയാണ്‌ ഇന്ത്യന്‍ മരുന്നുകളുടെ ഗുണനിലവാരത്തില്‍ അമേരിക്കന്‍ ഡോക്ടര്‍മാരും സംശയം പ്രകടിപ്പിച്ചിരിക്കുന്നത്‌. ആഗോള കമ്പനിയായ ജോണ്‍സന്‍ ആന്‍ഡ്‌ ജോണ്‍സന്റെ നിരിവധി മരുന്നുകളില്‍ അമേരിക്ക അടുത്തിടെ തിരിച്ചു വിളിച്ചിരുന്നു. ഇന്ത്യന്‍ കമ്പനികള്‍ കൂടാതെ നിരവധി വിദേശമരുന്നു നിര്‍മാണ കമ്പനികള്‍ക്കും അമേരിക്ക വിലക്കേര്‍പ്പെടുത്തിയിടുണ്ട്‌. അമേരിക്കന്‍ വിപണിയിലുള്ള ജനറിക്‌ മരുന്നുകളിലും പ്രിസ്‌ക്രിപ്‌ഷന്‍ കൂടാതെ ഉപയോഗിക്കാവുന്ന മരുന്നുകളില്‍ 40 ശതമാനത്തോളം ഇന്ത്യയില്‍ നിന്നാണ്‌ ഇറക്കുമതി ചെയ്യുന്നത്‌.