Breaking News

Trending right now:
Description
 
Mar 19, 2014

ഫാദര്‍ മാത്യു കണയിങ്കലിന്‌ യാത്രയയപ്പ്‌ നല്‍കി

Jose M George
image
മെല്‍ബണ്‍: നരേവാറന്‍ കാത്തലിക്‌ പള്ളിയില്‍ ആദ്യമായി മലയാളം കുര്‍ബാന ആരംഭിക്കുകയും ആറു വര്‍ഷമായി അതു തുടര്‍ന്നുപോരുകയും ചെയ്‌ത മലയാളി കൂട്ടായ്‌മ ഫാദര്‍ മാത്യു കണയിങ്കലിന്‌ യാത്രയയപ്പ്‌ നല്‍കി.
ഞായറാഴ്‌ച ആറു വൈദികര്‍ നടത്തിയ സമൂഹബലിയ്‌ക്കു ശേഷം പാരീഷ്‌ ഹാളില്‍ വച്ചു നടന്ന യോഗത്തില്‍ ഫാദര്‍ ജിനേഷ്‌ പുത്തന്‍പുരയ്‌ക്കല്‍ അധ്യക്ഷനായിരുന്നു. നരേവാറന്‍ പള്ളി വികാരി ഫാദര്‍ ബ്രണ്ടന്‍ ഹോഗന്‍ വിശിഷ്ടാതിഥിയായിരുന്നു. ഫാദര്‍ വിന്‍സെന്റ്‌ മഠത്തിപ്പറമ്പില്‍ സിഎംഐ, ഫാദര്‍ ഷിജു സേവ്യര്‍, പാരീഷ്‌ സെക്രട്ടറി സൂസി എമിലി എന്നിവര്‍ സംസാരിച്ചു. മലയാളി കൂട്ടായ്‌മയ്‌ക്കുവേണ്ടി ചടങ്ങില്‍ ജോസ്‌ എം ജോര്‍ജ്‌ സംസാരിച്ചു. വളരെ ചുരുങ്ങിയ മലയാളി സമൂഹത്തിനായി ആരംഭിച്ച മലയാളം കുര്‍ബാനയുടെ തനിമയെ നിലനിര്‍ത്തിക്കൊണ്ടുപോന്നതില്‍ ഫാദര്‍ മാത്യു കണയിങ്കല്‍ സന്തോഷം പ്രകടിപ്പിച്ചു. ഫാദര്‍ സാബു ആടിമാക്കന്‍ നന്ദി പ്രകടിപ്പിച്ചു.