Breaking News

Trending right now:
Description
 
Nov 09, 2012

മൂത്രം ഉപയോഗിച്ച്‌ വൈദ്യുതി ഉണ്ടാക്കുന്ന ജനറേറ്ററുമായി നാല്‌ സ്‌കൂള്‍വിദ്യാര്‍ത്ഥിനികള്‍

image വെറും ഒരു ലിറ്റര്‍ മൂത്രത്തില്‍ നിന്ന്‌ ആറു മണിക്കൂര്‍ വൈദ്യുതി ഉല്‌പാദിപ്പിക്കുന്ന ജനറേറ്ററിന്റെ കണ്ടുപിടുത്തവുമായി നാലു സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍. നൈജീരിയയിലെ ലാഗോസിലെ നാലു സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളാണ്‌ ഈ കണ്ടുപിടുത്തത്തിന്റെ പിന്നിലെ ബുദ്ധി കേന്ദ്രം. ഡ്യൂറോ-എയ്‌ന അദിബോള, അഹിന്ദല്‍ അബിയോള, ഫാലക്കേ ഒലുവാറ്റോയിന്‍, ബെലോ എനിയോറ എന്നീ പതിനഞ്ചുകാരികള്‍ 'മെയ്‌ക്കര്‍ ഫെയര്‍ ആഫ്രിക്ക' എന്ന എന്ന വ്യവസായിക എക്‌സിബിഷനിലാണ്‌ ഈ ജനറേറ്റര്‍ അവതരിപ്പിച്ചത്‌. സംഗതി വെറും കുട്ടികളിയല്ലന്ന്‌ സാരം.
ജനറേറ്ററിന്റെ പ്രവര്‍ത്തനം ഈ രീതിയിലാണ്‌, യൂറിന്‍ ഇലട്രോലൈറ്റ്‌ സെല്ലില്‍ ഒഴിച്ച്‌ അതില്‍ നിന്ന്‌ ഹൈഡ്രജന്‍ വേര്‍തിരിച്ചെടുക്കുന്നു. അതിനുശേഷം വാട്ടര്‍ പ്യൂരുഫൈറിലൂടെ കടത്തിവിട്ട്‌ ശുദ്ധീകരിക്കുന്നു.പിന്നീട്‌ ഈ ഹൈഡ്രജനെ ഗ്യാസ്‌ സിലിന്‍ഡ്രറിലേയ്‌ക്ക്‌ കടത്തി വിട്ട്‌ ലിക്യുഡ്‌ ബോറോക്‌സുമായി ചേര്‍ന്ന്‌ ജലാംശം പൂര്‍ണമായി നീക്കം ചെയ്യുന്നു. ഈ ഹൈഡ്രജനാണ്‌ ജനറേറ്ററില്‍ എത്തി വൈദ്യുതി ഉല്‌പാദിപ്പിക്കുന്നത്‌. പരിസ്ഥിതി സൗഹൃദകരമായ ഈ കണ്ടുപിടുത്തം ഉപയോഗിച്ചാല്‍ മൂന്നാം ലോക രാജ്യങ്ങളുടെ പ്രതിസന്ധി നിസാരമായി പരിഹരിക്കാം