Breaking News

Trending right now:
Description
 
Mar 19, 2014

ഫോക്കാനയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി​യായി ജോണ്‍ പി ജോണിനെ ടൊറന്റോ മലയാളീ സമാജം നിര്‍ദ്ദേശി​ച്ചു

Johnson Punchakkonam
image

ടൊറന്റോ: കാനഡയിലെ ടൊറന്റോ മലയാളീസമാജം ജനറല്‍ബോഡി യോഗം 2016-ല്‍ നടക്കുവാന്‍ പോകുന്ന ഫോക്കാനയുടെ ദേശീയ കണ്‍വെന്‍ഷന്‌ ടൊറന്റോ വേദിയാക്കണമെന്ന്‌ തീരുമാനിക്കുകയും അതിന്റെ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയായി ജോണ്‍ പി. ജോണിന്റെ പേര്‌ നിര്‍ദേശിക്കുകയും ചെയ്‌തു.

1968 ൽ കേവലം 20 അംഗങ്ങളുമായി ആരംഭിച്ച ടൊറന്റോ മലയാളീ സമാജം ഇന്ന് 500 ൽപരം അംഗങ്ങളും സ്വന്തമായി രണ്ടു ബിൽടിങ്ങ്കളും ഉള്ള വലിയ സംഘടനയായി വളർന്നു. 2009 മുതൽ കാനഡയിലെ അഞ്ചു മലയാളീ അസോസിയേഷനുകൾ ചേർന്ന് കേരള പിറവി ആഘോഷം അമുചിതമായി ആഘോഷിക്കുവാൻ സാധിച്ചു. കോട്ടയം കളത്തിപ്പടി സ്വദേശിയായ ജോണ്‍ പി ജോണ്‍ ടൊറന്റോ മലയാളീ സമാജം പ്രസിടണ്ട്, സെക്രട്ടറി,ഫൊക്കാനാ ട്രസ്ടീ ബോർഡ് അംഗം, ഫൊക്കാനാ  വൈസ്‌ ചെയർമാൻ എന്നിങ്ങനെ വിവിധ പദവികളില്‍ അനേകവര്‍ഷം വിജയകരമായ പ്രവര്‍ത്തനം കാഴ്‌ചവെച്ചിട്ടുള്ള വ്യക്തിത്വത്തിന്റെ ഉടമകൂടിയാണ്. സത്യസന്ധമായ പ്രവര്‍ത്തനശൈലിയിലൂടെ കാനഡയിലും മറ്റ്‌ അമേരിക്കന്‍ മലയാളി സംഘടനകളിലും പ്രിയങ്കരനായി മാറിയ ജോണ്‍ പി ജോണ്‍ ഫോക്കനയെ നയിക്കുവാന്‍ കഴിവുള്ളതും ശക്തനുമായ സംഘടനാ പ്രവര്‍ത്തകനുമാണെന്ന്‌ ടൊറന്റോ മലയാളീ സമാജം പ്രവർത്തകർ പ്രഖ്യാപിച്ചു.

കാനഡയിലും അമേരിക്കയുടെ നാനാഭാഗത്തുമുള്ള ഭൂരിപക്ഷം സംഘടനകളും തനിക്ക്‌ പരിപൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ടെന്ന്‌ ജോണ്‍ പി ജോണ്‍ അറിയിച്ചു. ഫോക്കന കഴിഞ്ഞ കാലയളവില്‍ കൈവരിച്ച നേട്ടങ്ങള്‍ പ്രശംസനീയമാണെന്നും, അത്‌ ഒരു പടികൂടി മുന്നോട്ടു കൊണ്ടുപോകുവാന്‍ പരിശ്രമിക്കുമെന്നും പ്രസ്‌താവിച്ചു. 2014 ജൂലൈയിൽ 3 മുതല്‍ 6 വരെ ഷിക്കാഗോയില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുകയാണ്‌ തന്റെ ആദ്യലക്ഷ്യമെന്നും, അതിന്‌ എല്ലാ വിവിധ സഹായസഹകരണങ്ങളും അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു. കാനഡയിലുള്ള അഞ്ചു മലയാളിസംഘടനകളും ജോണ്‍ പി ജോണിന്റെ സ്ഥാനാർഥിത്വത്തെ പിന്തങ്ങുന്നതായി അറിയിച്ചു.