Breaking News

Trending right now:
Description
 
Mar 19, 2014

പോള്‍ കറുകപ്പിള്ളി​ക്ക്‌ വിശിഷ്ടസാമൂ​ഹ്യസേവനത്തി​നുള്ള പുരസ്കാരം സമ്മാനിച്ചു

Johnson Punchakkonam
image

ന്യുയോര്‍ക്ക്‌: കഴിഞ്ഞ രണ്ട്‌ ദശാബ്ദമായി അമേരിക്കയിലെ സാമൂഹിക,സാംസ്‌കാരിക മേഘലകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഫൊക്കാന ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളിക്ക് റോക്ക്‌ ലാന്‍ഡ്‌ കൗണ്ടി ലെജിസ്ലേച്ചറിലെ ഡപ്യൂട്ടി മൈനോറിട്ടി ലീഡര്‍ ഫ്രാങ്ക്‌സ്‌പരാക്കോ വിശിഷ്ട സേവനത്തിനുള്ള പുരസ്കാരം നല്‍കി ആദരിച്ചു. മാര്‍ച്ച്‌ 18നു 6:30നു ന്യുസിറ്റിയിലെ ലെജിസ്ലേറ്റിവ്‌ ചേംബേഴ്‌സില്‍ വച്ചാണു പുരസ്കാരം  നല്‍കിയത്.

രണ്ടുതവണ ഫൊക്കാന പ്രസിഡന്റുസ്ഥാനം വഹിച്ച പോള്‍, മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗവും, പരുമല സെന്റ്‌ ഗ്രിഗോറിയോസ് ക്യാൻസർ സെന്റർ ബോർഡ് അംഗം, ഓർത്തഡോൿസ്‌ ടി വി യുടെ ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ മത. സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്ത് ശക്തമായ സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തിത്വത്തിന്റെ ഉടമകൂടിയാണ്. നേരത്തെ നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനം ഒന്നായിരുന്നപ്പോള്‍ ഭദ്രാസന കൗണ്‍സില്‍ അംഗമായിരുന്നു.
ന്യുസിറ്റി പബ്ലിക്ക്‌ ലൈബ്രറിയില്‍ കഴിഞ്ഞ ആറു വര്‍ഷമായി ട്രസ്റ്റിയായി പ്രവര്‍ത്തിക്കുന്ന പോള്‍ റിപ്പബ്ലിക്കന്‍ പാർട്ടിയുടെ സജീവാംഗവുമാണെങ്കിലും കക്ഷി-രാഷ്ട്രീയ ഭേദമെന്യെ സമൂഹത്തിന്റെ ഉന്നമനത്തിയായി പ്രവർത്തിക്കുന്നതായി ശ്രിമതി.അനീ പോൾ പറഞ്ഞു.

Award2മൂന്നു ദശാബ്ദത്തോളമായി ന്യു യോര്‍ക്ക്‌ ട്രാന്‍സിറ്റ്‌ അതോറിട്ടി ഉദ്യോഗസ്ഥനായ പോള്‍ ഫൊക്കാനയുടെ ആദ്യ സമ്മേളനം മുതല്‍ സംഘടനയുമായി ബന്ധപ്പെട്ടു പ്രവ്രത്തിച്ചു വരുന്നു.
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ പ്രചാരണത്തിനു വേണ്ടിയല്ലാതെ ചെയ്യുന്ന അപൂര്‍വം മലയാളികളിലൊരാളാണ് പോൾ എന്നും,എല്ലാ നല്ല കാര്യങ്ങള്‍ക്കും തന്റെ പിന്തുണയും സഹായവും നല്‍കാന്‍ യാതൊരു മടിയും കാണിക്കാത്ത ആൾ എന്നും . ശ്രി. ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.

Award1അമേരിക്കയിലെ മുഖ്യധാരാ നേത്രുത്വത്തിലുള്ളവര്‍ മലയാളികളുടെ സാമൂഹ്യ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും, ഇതു തന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവര്‍ക്കു കൂടിയുള്ള അംഗീകാരമാണെന്നും, മുഖ്യധാരാനേത്രുത്വം ഇന്ത്യാക്കാരുടെ പ്രവര്‍ത്തനങ്ങളെ വിലമതിക്കാനും, അംഗീകരിക്കാനും മുതിരുന്നത്‌ അമേരിക്കയിൽ ഇന്ത്യന്‍ സമൂഹം ശക്തിയായി മാറുന്നു എന്നതിന്റെ തെളിവാണെന്നും പോള്‍ തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

Award5ശ്രി. ഫിലിപ്പോസ് ഫിലിപ്പ് (KEAN പ്രസിഡന്റ്‌), ശ്രി.വർഗീസ് ഉലഹന്നൻ, (ഫോക്കാന വൈസ് പ്രസിഡന്റ്‌), ശ്രി.ഗണേഷ് നായർ (ഫോക്കാന സെക്രട്ടറി), ശ്രി.ജെയിംസ്‌ ഇളംപുരയിടത്തിൽ (ഹുട്സണ്‍ വാലീ പ്രസിഡന്റ്‌), ശ്രിമതി.ലിസി അലക്സ്‌ (ഫോക്കാന വിമൻസ് ഫോറം സെക്രട്ടറി), ശ്രി. അലക്സ്‌ തോമസ്‌ -(ഇന്ത്യൻ കാത്തോലിക് അസോസിയഷൻ ട്രഷറർ / ഓർമ ട്രഷറർ), ശ്രി. തോമസ്‌ നൈനാൻ (റോക്ക് ലന്റ്കൌണ്ടി സിവിൽ സർവീസ് എംപ്ലോയീസ് അസോസിയേഷൻ), ശ്രി. ഷാജി വെട്ടം, ശ്രി. മത്തായി പി ദാസ്‌ (ബോറോ സി.ഇ.ഓ), ശ്രി.ഷാജൻ ജോർജ് , ശ്രിമതി.ആനി പോൾ, ശ്രി. റോയ് ആന്റണി, ശ്രിമതി.ഷൈനി ജോർജ് എന്നിവർ ആശംസകൾ നേർന്നു.

പോളിന് ഈ അവാർഡു ലഭിച്ചതിൽ അതിയായി അഭിമാനിക്കുന്നുവെന്ന് ഓർത്തോഡോക്സ് ടി വി-യുടെ ചെയർമാൻ Dr ഗീവർഗീസ് മാർ യൂലിയോസ് മെത്രപൊലീത്ത തന്റെ അനുമോദനസന്ദേശത്തിൽ പറഞ്ഞു.