
ഡല്‍ഹി എയിംസ് ആശുപത്രിയില്‍ മലയാളി നഴ്സ് ജീവനൊടുക്കിയ
സംഭവം വിവാദമാവുകയും പ്രതിഷേധം ഉയരുകയും ചെയ്തതോടെ പ്രത്യേക സമിതിക്ക് അന്വേഷണ
ചുമതല നല്കി. എയിംസ് മെഡിക്കല്‍ സൂപ്രണ്ട് ഡി.കെ. ശര്‍മ ആണ് ഇക്കാര്യം
അറിയിച്ചത്. മലയാളിയായ നഴ്സ് മോളി സിബിച്ചന് ജോലി സ്ഥലത്തെ സമ്മര്‍ദം മൂലമാണു
ജീവനൊടുക്കിയതെന്ന് ആരോപണമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചു മലയാളി നഴ്സുമാര്‍
ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കുറ്റക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടു
സമരക്കാര്‍ ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ചു. ചീഫ്
നഴ്സിംഗ് ഓഫീസര്‍ ചാന്ദ്, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് കൃഷ്ണ ഭക്ഷി
എന്നിവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. അന്വേഷണം നടത്തി
കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന മെഡിക്കല്‍ സൂപ്രണ്ടിന്റെ
ഉറപ്പിനെത്തുടര്‍ന്നാണു സമരക്കാര്‍ സമരം അവസാനിപ്പിച്ചത്. ആശുപത്രിയിലെ തൊഴില്‍
പീഡനമാണ് മോളിയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്ന് ഭര്‍ത്താവ് സിബിച്ചന് നേരത്തേ
മൊഴി നല്‍കിയിരുന്നു. ഐസിയുവില്‍ നിന്നു ന്യൂറോ സര്‍ജറി പ്രൈവറ്റ് വാര്‍ഡിലേക്ക്
മോളിയെ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍, പ്രൈവറ്റ് വാര്‍ഡില്‍ ജോലി ചെയ്യാന്‍
താത്പര്യമില്ലെന്നു പല തവണം അറിയിച്ചിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ല.
ഇതില്‍ മനം നൊന്താണു മോളി ആത്മഹത്യ ചെയ്തതെന്നാണ് സഹപ്രവര്‍ത്തകര്‍
പറയുന്നത്.