Breaking News

Trending right now:
Description
 
Mar 18, 2014

മൂവായിരത്തിലധികം ആധുനിക ക്ലീനിംഗ്‌ സംവിധാനങ്ങളോടെ ആല്‍ഫ്രഡ്‌ കാര്‍ഷര്‍ ആന്‍ഡ്‌ കമ്പനി കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങി

image
ലോകത്തിലെതന്നെ ഏറ്റവും പ്രമുഖ ക്ലീനിംഗ്‌ ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും നിര്‍മാതാക്കളായ ആല്‍ഫ്രഡ്‌ കാര്‍ഷര്‍ ആന്‍ഡ്‌ കമ്പനി കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ജര്‍മ്മനിയിലെ വിന്നെന്‍ഡണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള കാര്‍ഷര്‍ ക്ലീനിംഗ്‌ സിസ്റ്റംസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സബ്‌സിഡിയറിയുടെ പുതിയ ഓഫീസാണ്‌ കൊച്ചിയില്‍ ആരംഭിച്ചത്‌.

ക്ലീനിംഗ്‌ സംവിധാനങ്ങളില്‍ സ്‌പെഷലൈസ്‌ ചെയ്‌തിരിക്കുന്ന കാര്‍ഷറിന്‌ സബ്‌സിഡിയറികള്‍ വഴിയും വിതരണക്കാര്‍ വഴിയും 110 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്‌. കഴിഞ്ഞ എട്ടു ദശകങ്ങളായി കമ്പനി നൂതന ക്ലീനിംഗ്‌ സംവിധാനങ്ങള്‍ രൂപപ്പെടുത്തിവരുന്നു. ഇതുവരെ ആഗോളതലത്തില്‍ 1100 പേറ്റന്റുകള്‍ കമ്പനിയുടെ പേരിലുണ്ട്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏറ്റവും ആധുനിക നിര്‍മാണ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഏറ്റവും മികച്ച ക്ലീനിംഗ്‌ ഉപകരണങ്ങളാണ്‌ കമ്പനി നിര്‍മിക്കുന്നത്‌.

കഴിഞ്ഞ ഇരുപത്‌ വര്‍ഷമായി കാര്‍ഷര്‍ മെഷീനുകള്‍ ഡീലര്‍മാര്‍ വഴി ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്‌. 2011-ല്‍ ന്യൂഡല്‍ഹിയില്‍ രജിസ്റ്റേഡ്‌ ഓഫീസ്‌ തുടങ്ങിയ കാര്‍ഷറിന്‌ ഇപ്പോള്‍ മെട്രോകള്‍ അടക്കം പത്ത്‌ നഗരങ്ങളില്‍ സാന്നിധ്യമുണ്ട്‌. കേരളത്തില്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡ്‌, ലുലു മാള്‍, ലുലു മാരിയറ്റ്‌, ഹില്‍ട്ടണ്‍ ട്രിവാന്‍ഡ്രം തുടങ്ങിയ സ്ഥാപനങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത്‌ കാര്‍ഷര്‍ ക്ലീനിംഗ്‌ സംവിധാനങ്ങളാണ്‌. കേരളം മികച്ച വിപണിയാണെന്നു വിലയിരുത്തുന്ന കമ്പനി പ്രവര്‍ത്തനത്തിന്റെ ആദ്യവര്‍ഷംതന്നെ മികച്ച വിപണിവിഹിതം സ്വന്തമാക്കാമെന്ന്‌ പ്രതീക്ഷിക്കുന്നു. 



ഹോസ്‌പിറ്റാലിറ്റി, ഹെല്‍ത്ത്‌ കെയര്‍, എയര്‍ പോര്‍ട്‌സ്‌, റെയില്‍വേ, നിര്‍മാണ വ്യവസായം, ഡിഫന്‍സ്‌ സര്‍വീസസ്‌, ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്‍സ്‌, കൃഷി, ഭക്ഷ്യ, ഫാര്‍മാ കമ്പനികള്‍ തുടങ്ങിയവയ്‌ക്കായി ഏറ്റവും മികച്ച സാങ്കേതികവിദ്യയാണ്‌ കാര്‍ഷര്‍ ക്ലീനിംഗ്‌ മെഷീനുകളിലൂടെ ലഭ്യമാകുന്നത്‌.


കോള്‍ഡ്‌വാട്ടര്‍ ഹൈപ്രഷര്‍ ക്ലീനേഴ്‌സ്‌, ഹോട്ട്‌വാട്ടര്‍ ഹൈപ്രഷര്‍ ക്ലീനേഴ്‌സ്‌, ഇന്‍ഡസ്‌ട്രിയല്‍ വാക്വം ക്ലീനേഴ്‌സ്‌, ഇന്‍ഡസ്‌ട്രിയല്‍ ക്ലീനിംഗ്‌ ഡിവൈസസ്‌, ഡ്രൈ വാക്വം ക്ലീനേഴ്‌സ്‌, വെറ്റ്‌ ആന്‍ഡ്‌ ഡ്രൈ വാക്വം ക്ലീനേഴ്‌സ്‌, കാര്‍പ്പറ്റ്‌ കെയര്‍ മെഷീന്‍സ്‌, എയര്‍ ബ്ലോവര്‍, പ്രഫഷണല്‍ സ്റ്റീം ക്ലീനര്‍, സ്വീപ്പേഴ്‌സ്‌, ഓള്‍ പര്‍പ്പസ്‌ ക്ലീനര്‍/സ്റ്റെയര്‍ ക്ലീനര്‍, എസ്‌കലേറ്റര്‍ ക്ലീനര്‍, സിംഗിള്‍ ഡിസ്‌ക്‌ മെഷീന്‍സ്‌, സ്‌ക്രബര്‍ ഡ്രൈയേഴ്‌സ്‌, സ്റ്റാന്‍ഡ്‌ ഓണ്‍ & റൈഡ്‌ ഓണ്‍ സ്‌ക്രബര്‍ ഡ്രൈയേഴ്‌സ്‌ എന്നിങ്ങനെ ഏതാണ്ട്‌ മൂവായിരത്തിലധികം വിവിധ മെഷീനുകളാണ്‌ കാര്‍ഷര്‍ വിപണിയിലെത്തിക്കുന്നത്‌. 



ഹോം & ഗാര്‍ഡന്‍ ഉത്‌പന്നങ്ങളുടെ കാര്യത്തിലും കാര്‍ഷര്‍ മുന്‍പന്തിയിലാണ്‌. വെറ്റ്‌ ആന്‍ഡ്‌ ഡ്രൈ വാക്വം, വിവിധ നിരകളിലുള്ള ഹൈ പ്രഷര്‍ ക്ലീനേഴ്‌സ്‌, കാര്‍പ്പറ്റ്‌ കെയര്‍ മെഷീന്‍സ്‌, ഗ്ലാസ്‌ ക്ലീനേഴ്‌സ്‌ എന്നിവയെല്ലാം ഈ വിഭാഗത്തില്‍ ലഭ്യമാണ്‌.