Breaking News

Trending right now:
Description
 
Mar 18, 2014

ജില്ലറ്റിന്റെ ഇന്ത്യ സ്‌പെഷല്‍ എഡിഷന്‍ റേസര്‍

image
ജില്ലെറ്റിന്റെ പുതിയ ഇന്ത്യ സ്‌പെഷല്‍ എഡിഷന്‍ റേസര്‍ വിപണിയിലെത്തി. ഹാന്‍ഡിലില്‍ ഇന്ത്യ എന്ന്‌ രേഖപ്പെടുത്തിയിരിക്കുന്ന ഈ മുതിയ മോഡല്‍ റേസര്‍, ജില്ലെറ്റ്‌ ബ്രാന്റ്‌ അംബാസര്‍ രാഹുല്‍ ദ്രാവിഡും ക്രിക്കറ്റ്‌ ഇതിഹാസം ദിലീപ്‌ വെംഗ്‌ സാര്‍ക്കറും ചേതേശ്വര്‍ പൂജാരയും ചേര്‍ന്നാണ്‌ വിപണിയിലവതരിപ്പിച്ചത്‌.
ഇന്ത്യന്‍ ക്രിക്കറ്റിനും അതിന്റെ ആരാധകര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ടാണ്‌ ജില്ലെറ്റ്‌ ഈ പുതിയ മോഡല്‍ അവതരിപ്പിക്കുന്നത്‌. ആഗോളതലത്തില്‍ ലയണല്‍ മെസ്സിയെ ബ്രാന്റ്‌ അംബാസഡറായി നിയമിച്ച ജില്ലെറ്റ്‌ സ്‌പെയിന്‍, അര്‍ജന്റീന, ബ്രസീല്‍, ഇറ്റലി, മെക്‌സിക്കോ തുടങ്ങിയ ദേശീയ ഫുട്‌ബോള്‍ ടീമുകള്‍ക്കൊപ്പവും സഹകരിക്കുന്നുണ്ട്‌.
ഇന്ത്യന്‍ ക്രിക്കറ്റിനെ അനുസ്‌മരിപ്പിക്കുന്ന ഓറഞ്ച്‌, നീല നിറങ്ങളാണ്‌ ഈ പുതിയ റേസറുകള്‍ക്ക്‌. 5 ബ്ലേഡ്‌ ഷേവിംഗ്‌, മികച്ച ട്രിംമര്‍ ബ്ലേഡ്‌, കംഫര്‍ട്‌ ഗാര്‍ഡ്‌, ഇന്‍ഡിക്കേറ്റര്‍ ലൂബ്രാസ്‌ട്രിപ്പ്‌, പുതുമയുള്ള ഹാന്‍ഡില്‍ എന്നിവയുമായി എത്തുന്ന ഈ സ്‌പെഷല്‍ എഡിഷന്‍ റേസര്‍ ഫ്യൂഷന്‍, മാച്ച്‌ 3 എന്നീ മോഡലുകളില്‍ ലഭ്യമാണ്‌. വില; ഫ്യൂഷന്‍: 299.00 രൂപ, മാച്ച്‌ 3: 109.00 രൂപ