Breaking News

Trending right now:
Description
 
Nov 09, 2012

ഇന്‍സുലിന്‍ ഒഴിവാക്കുവാന്‍ കോവയ്‌ക്ക ശീലമാക്കാം

image ബ്രാഹ്മണര്‍ക്ക്‌ കോവയ്‌ക്ക മാംസാഹാരമാണ്‌. അതിനു പിന്നില്‍ ഒരു ഐതിഹ്യം ഉണ്ട്‌. ബ്രാഹ്മണനായ വരരുചിക്ക്‌ പറയി സ്‌ത്രീയില്‍ ജനിച്ച മക്കളെ പലരാണ്‌ വളര്‍ത്തിയത്‌. പിന്നീട്‌ വര്‍ഷങ്ങള്‍ക്കു ശേഷം അച്ഛനു ശ്രാദ്ധം ഊട്ടുവാന്‍ എത്തിച്ചേര്‍ന്ന മക്കള്‍ മേഴത്തോള്‍ അഗ്നിഹോത്രിയുടെ ഭവനത്തില്‍ ഒത്തുച്ചേര്‍ന്നു. ശ്രാദ്ധത്തിനു പാക്കനാര്‍ കൊണ്ടുവന്നത്‌ ചത്തപശുവിന്റെ അകിട്‌ ആയിരുന്നുവത്രേ. മാംസം കണ്ട്‌ കോപിഷ്‌ഠനായ അഗ്നിഹോത്രി പശുവിന്റെ മാംസം പുറത്തേയ്‌ക്ക്‌ വലിച്ചെറിഞ്ഞു. പെട്ടെന്ന്‌ ഈ അകിട്‌ ഒരു ചെടിയായി മാറിയെന്നും പശുവിന്റെ അകിടിനോട്‌ സാമ്യമുള്ള കോവയ്‌ക്ക്‌ ഉണ്ടായെന്നും ആ കാ പറിച്ച്‌ പാക്കനാര്‍ അച്ഛനു ശ്രാദ്ധം ഊട്ടിയെന്നും കഥ. ബ്രാഹ്മണര്‍ ഇന്നും കോവയ്‌ക്ക സസ്യാഹാരമായി കരതുന്നില്ലന്ന്‌ പറയപ്പെടുന്നു.

കോവയ്‌ക്കയെ അപൂര്‍വ്വ ഔഷധങ്ങളുടെ കലവറയെന്നു തന്നെ വിശേഷിപ്പിക്കാം.പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു ഇന്‍സുലിന്‍ കലവറയാണ്‌ കോവല്‍. ഒരു പ്രമേഹ രോഗി എല്ലാദിവസവും ചുരുങ്ങിയത്‌ നൂറു ഗ്രാം കോവയ്‌ക്ക ഉപയോഗിക്കുകയാണെങ്കില്‍ ഇന്‍സുലിന്‍ തന്നെ ഒഴിവാക്കാം. പാന്‍ക്രീയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച്‌ കൂടുതല്‍ ഇന്‍സുലിന്‍ ഉല്‌പാടിപ്പിക്കുവാനും നശിച്ചുകൊണ്ടിരുക്കുന്ന കോശങ്ങളെ പുനരുദ്ധരിക്കാനും കോവലിനു കഴിയുമെന്ന്‌ ശാസ്‌ത്രഞ്‌ജന്‍മാര്‍ പറയുന്നു.

കോവയ്‌ക്ക ഉണക്കിപൊടിച്ച്‌ പത്തു ഗ്രാം വീതം ദിവസവും രണ്ടു നേരം കഴിച്ചാലും ഇതേ ഫലസിദ്ധി ഉണ്ടാകുമത്രേ.
കോവയ്‌ക്കയ്‌ക്ക്‌ മാത്രമല്ല ഔഷധഗുണം. ഇലയ്‌ക്കും ഔഷധഗുണമുണ്ട്‌. കോവ്‌ക്കയുടെ ഇല വേവിച്ച്‌ ഉണക്കി പൊടിയാക്കുക.ഈ പൊടി ദിവസവും മൂന്നു നേരം ചൂടുവെള്ളത്തില്‍ കലക്കി കഴിക്കുകയാണെങ്കില്‍ സോറിയാസിസിനും ശമനം ലഭിക്കും. എന്തായാലും പ്രമേയ രോഗികള്‍ നിത്യവും അവരുടെ ഭക്ഷണ ക്രമത്തില്‍ കോവയ്‌ക്ക ഉള്‍പ്പെടുത്തുന്നത്‌ നല്ലതാണ്‌.

കോവയ്‌ക്ക വീട്ടു വളപ്പിലെ സാധാരണക്കാരിയാണ്‌. കാര്യമായ വളപ്രയോഗമോ കീടനാശിനിയോ ഇതിനു ആവശ്യമില്ല. മറ്റു പച്ചക്കറികളെക്കാള്‍ രോഗപ്രതിരോധ ശേഷി കൂടുതല്‍ ഉള്ളതു കൊണ്ട്‌ കാര്യമായ വിഷപ്രയോഗം ആവശ്യവുമില്ല. കോവയ്‌ക്കയുടെ തണ്ടാണ്‌ നടുന്നത്‌. പടര്‍ത്തി കൊടുത്താല്‍ ആവിശ്യത്തിനു സൂര്യപ്രകാശവും വെള്ളവും ലഭിച്ചാല്‍ ധാരാളമായി ഉണ്ടാകുന്ന ഒരു പച്ചക്കറിയാണ്‌ കോവല്‍.

കോവയ്‌ക്ക വേവിക്കാതെ പച്ചയ്‌ക്കും കഴിക്കാം. ശരീരത്തിനു കുളിര്‍മ്മ നല്‌കുന്നതും ആരോഗ്യദായകവുമാണ്‌. തീര്‍ച്ചയായും കോവയ്‌ക്ക ഇഷ്ടമില്ലാത്തവരും ഇന്നു മുതല്‍ കോവയ്‌ക്ക ശീലമാക്കിയാല്‍ പ്രമേഹം മാത്രമല്ല ത്വക്‌ രോഗങ്ങളും ഒഴിവാക്കാം.