Breaking News

Trending right now:
Description
 
Mar 18, 2014

മലയാളി നഴ്‌സിന്റെ ആത്മഹത്യ തൊഴില്‍ പീഡനംമൂലം: എയിംസില്‍ നഴ്‌സുമാരുടെ സമരം

image
ദില്ലി: തൊഴില്‍ പീഡനത്തെ തുടര്‍ന്നാണ്‌ എയിംസ്‌ ഹോസ്‌പിറ്റലിലെ മലയാളി നഴ്‌സ്‌ മോളി ആത്മഹത്യ എന്നചെയ്‌തതെന്നു കാണിച്ചു എയിംസ്‌ ഹോസ്‌പിറ്റലിലെ നഴ്‌സുമാര്‍ ആള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ മെഡിക്കല്‍ സയന്‍സ്‌്‌ ഉപരോധിച്ചു. 2000ത്തോളം നഴ്‌സുമാര്‍ നടത്തിയ സമരം സമീപകാലത്ത്‌ ദില്ലി കണ്ട ഏറ്റവും വലിയ നഴ്‌സിംഗ്‌ സമരമാണ്‌.

തൊഴില്‍ പീഡനമാണ്‌ ആത്മഹത്യയിലേക്ക്‌ നയിച്ചതെന്നു സഹപ്രവര്‍ത്തകര്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്‌ നഴ്‌സുമാര്‍ സമരം ആരംഭിച്ചത്‌. 
രാവിലെ എയിംസിലെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്ക്‌ ഉപരോധിച്ച നഴ്‌സുമാര്‍ പിന്നീട്‌ ഡയറക്ടറുടെ ഓഫീസിലേക്കും മാര്‍ച്ചു ചെയ്‌തു. നഴ്‌സിന്റെ ആത്മഹത്യയില്‍ വിശദമായ അന്വേഷണം വേണമെന്നും ജോലിയുടെ സമര്‍ദ്ദം കുറയ്‌ക്കനായി ഷിഫ്‌റ്റ്‌ സമ്പ്രദായം ഫലപ്രദമായി നടപ്പാക്കണമെന്നും നഴ്‌സുമാര്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കമെന്നും നഴ്‌സുമാര്‍ അറിയിച്ചു. അതേസമയംനഴ്‌സിന്റെ മരണം പ്രത്യേക സമിതി അന്വേഷിക്കണമെന്നും എയിംസ്‌ ഡയറക്ടര്‍ അറിയിച്ചു.