Breaking News

Trending right now:
Description
 
Mar 18, 2014

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക യുവജനസമ്മേളനം ന്യൂജേഴ്സിയില്‍

Mathew Moolacheril
image ന്യൂജേഴ്സി: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ യുവജനങ്ങളുടെ കൂട്ടായ്മയായ `യുവ'യുടെ  ദേശീയ സമ്മേളനം മാര്‍ച്ച് 22,23 തീയതികളില്‍ ന്യൂജേഴ്സിയില്‍ നടക്കും. ഈ ദേശീയ സമ്മേളനം ഒരു വന്‍ വിജയമായി തീരുമെന്നുള്ളതിന് യാതൊരു സംശയവുമില്ലെന്ന് പ്രസിഡന്റ് ടി.എന്‍. നായര്‍ അറിയിച്ചു.

കേരളാ ഹിന്ദൂസ് ഓഫ് നോര്ത്ത് അമേരിക്കയുടെ യുവജനങ്ങളുടെ കൂട്ടായ്മയായ `യുവ'യുടെ ചീഫ് കോര്ഡിനേര്‍ സുനില്‍ വീട്ടില്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ സുഭാഷ് രാമചന്ദ്രന്‍ (ഡിട്രോയിറ്റ്), റിനു പിള്ള (ഒഹായോ), സിമി ഗോകുല്‍ (താമ്പാ), രഘു അയ്യങ്കാര്‍ (വാഷിങ്ടണ്‍ ഡി.സി) , ന്യൂജേഴ്സിയെ പ്രതിനിധാനം ചെയ്യുന്ന ഡയറക്ടര്‍  ബോര്‍ഡ് അംഗം രേഖ മേനോന്‍ എന്നിവരാണ് സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത്.

കെ.എച്ച്.എന്.എ യുടെ യുവജന ഐക്യം ശക്തിപ്പെടുത്തി ദേശീയതലത്തില്‍ നല്ല പ്രവര്‍ത്തനം നടത്തുവാന്‍ കഴിവുള്ള യുവജനങ്ങളാണ് യുവ കൂട്ടായ്മയെ നയിക്കുന്നത് എന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗം രേഖ മേനോന്‍ പ്രസ്താവിച്ചു . 

സമ്മേളനത്തില്‍ സിനിമ സംവിധയകാന്‍ ശ്യാമ പ്രസാദ് , രാജു നാരായണ സ്വാമി എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. ഈ ഹിന്ദു സംഗമം ഹിന്ദു കുടുംബങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടുവാനും ആശയവിനിമയം നടത്തുവാനുമുള്ള വേദിയാകുമെന്നതില്‍ സംശയമില്ല.  `യുവ'യുടെ ദേശീയ കണ്‍വെന്‍ഷന്  പ്രസിഡന്റ്  ടി.എന്‍ നായര്‍,  ജനറല്‍ സെക്രട്ടറി ഗണേഷ് നായര്‍, ട്രഷര്‍ രാജു പിള്ള എന്നിവര്‍ എല്ലാവിധ ആശംസകളും നേര്‍ന്നു. 

മാര്‍ച്ച് 22, 23 തീയതികളില്‍ നടക്കുന്ന പരിപാടിയില്‍ യൂത്ത് സെമിനാര്‍, വിമന്സ് ഫോറം, ആദ്ധ്യാത്മിക പ്രഭാഷണം, കലാപരിപാടികള്‍, സെമിനാറുകള്‍ തുടങ്ങി നിരവധി പ്രയോജനപ്രദമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 

സമ്മേളനത്തിനു മികവേകാനാന്‍ കേരളത്തില്‍ നിന്നും അമേരിക്കയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും നിരവധി പ്രമുഖര്‍ പങ്കെടുക്കുന്നതാണ്. ഈ യുവ സംഗമത്തിന്റെ ഭാഗമായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതായി പ്രസിഡന്റ് ടി.എന്‍ നായരും, സെക്രട്ടറി ഗണേഷ് നായരും അറിയിച്ചു. 

എല്ലാ ഹിന്ദുക്കളും കുടുംബസമേതം ഈ സംഗമത്തില്‍ പങ്കുചേര്‍ന്ന് ഒരു വന്‍ വിജയമാക്കിത്തീര്‍ക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. ഈ സുവര്‍ണ്ണാവസരം ഹിന്ദുമഹാ ഐക്യം ശക്തിപ്പെടുത്തുവാനുള്ള വേദിയായും അതുപോലെ നമ്മുടെ ഹിന്ദു സംസ്കാരം നിലനിര്‍ത്തുവാനുള്ള കൂട്ടായ്മയായും കണ്ടുകൊണ്ട് ഏവരും ഇതില്‍ പങ്കുചേരണമെന്ന് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സുനില്‍ വീട്ടില്‍, ഡയറക്ടര്‍  ബോര്ഡ് അംഗം രേഖ മേനോന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. 

കൂടുതല്‍  വിവരങ്ങള്‍ക്കായി ബന്ധപ്പെടുക സുനില്‍ വീട്ടില്‍ 732-604-2333, രേഖ മേനോന്‍ 732-841-9258