Breaking News

Trending right now:
Description
 
Mar 17, 2014

പ്രഥമ ഇടയന്‍ മാര്‍ ബോസ്‌കോ പുത്തൂരിന്‌ കാന്‍ബറയില്‍ സ്‌നേഹോഷ്‌മള വരവേല്‍പ്‌

image ഓസ്‌ട്രേലിയയിലെ സീറോ മലബാര്‍ രൂപതയുടെ പുതിയ ഇടയനായി സ്ഥാനമേല്‍ക്കുന്ന മാര്‍ ബോസ്‌കോ പുത്തൂരിന്‌ കാന്‍ബറയിലെ സെന്റ്‌ അല്‍ഫോന്‍സാ സീറോമലബാര്‍ വിശ്വാസ സമൂഹത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‌കി. വിശ്വാസം വളര്‍ത്താന്‍ ഓസ്‌ട്രേലിയയിലെ പ്രവാസികളുടെ സര്‍വാത്മനായുള്ള പരിശ്രമമുണ്ടാകണമെന്ന്‌ മാര്‍ പുത്തൂര്‍ ആവശ്യപ്പെട്ടു. ഫ്രാന്‍സിസ്‌ മാര്‍പാപ്പ ആവശ്യപ്പെട്ടതുപോലെ ശുശ്രൂഷകരാന്‍ തയാറാകണമെന്ന്‌ അദ്ദേഹം പറഞ്ഞു. പുതിയ രൂപതയുടെ വികാരി ജനറാളായി സ്ഥാനമല്‍ക്കുന്ന ഫാ. ഫ്രാന്‍സിസ്‌ കോലഞ്ചേരിക്കും സ്വീകരണം നല്‌കി./span>

പുതിയ രൂപതയ്‌ക്കും ഇടയനും എല്ലാവിധ സ്‌നേഹാശംസകളും പിന്തുണയും കാന്‍ബറ ചാപ്ലിന്‍ ഫാ. വര്‍ഗീസ്‌ വാവോലില്‍ നേര്‍ന്നു. മുത്തുക്കുടകളും ബാനറുകളും പേപ്പല്‍ പതാകകളുമായാണ്‌ വിശ്വാസികള്‍ പുതിയ പിതാവിനെ സ്വീകരിക്കാനെത്തിയത്‌. 



മാര്‍ ബോസ്‌കോ പുത്തൂര്‍, ഫാ. ഫ്രാന്‍സിസ്‌ കോലഞ്ചേരി, ഫാ. വര്‍ഗീസ്‌ വാവോലില്‍. ഫാ. ജോഷി തെക്കിനേടത്ത്‌ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു.