Breaking News

Trending right now:
Description
 
Mar 17, 2014

പോളയില്‍ വര്‍ഗീസ്‌ കുട്ടി ഹൂസ്‌റ്റണില്‍ നിര്യാതനായി

image ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ദീര്‍ഘകാല താമസക്കാരനും, ഹൂസ്റ്റന്‍ സെന്റ്‌. തോമസ്‌ ഓര്‍ത്തഡോക്‍സ്‌ കത്തീഡ്രല്‍ അംഗവുമായ പി. കെ. വര്‍ഗീസ്‌കുട്ടി (പോളയില്‍ വര്‍ഗീസ്‌ കുട്ടി) നിര്യാതനായി. ചെങ്ങരൂര്‍ ചാമത്തില്‍ കുടുംബാംഗമാണ്. 1982 – ല്‍ ഹൂസ്റ്റണില്‍ എത്തിയ വര്‍ഗീസ്‌കുട്ടി അന്ന് മുതല്‍ ഹൂസ്റ്റണ്‍ സെന്റ്‌. തോമസ്‌ കത്തീഡ്രല്‍ ഇടവകയിലെ സജീവ അംഗമാണ്. 1982 മുതല്‍ ഹൂസ്റ്റന്‍ മലയാളീ അസോസിയേഷന്‍റെ ലൈഫ് മെമ്പറുമാണ്‌.

ഹൂസ്റ്റണിലേക്ക് എത്തുന്നതിനു മുന്‍പ് സെന്‍ട്രല്‍ റെയില്‍വേയിലും പിന്നീട് മസ്കറ്റിലും ജോലി ചെയ്തിട്ടുണ്ട്. തോട്ടക്കാട് തണുങ്ങുംപൊതിക്കല്‍ തങ്കമ്മയാണ് ഭാര്യ.

മക്കള്‍: ലിറ്റു, ലൈല, ലിജോ.പി, മരുമക്കള്‍ സുമ, ലിജോ എസ്.

വെയ്ക് സര്‍വീസ്: ബുധനാഴ്ച (3/19/14) വൈകുന്നേരം 5 മുതല്‍ 9 വരെ ഹൂസ്റ്റണ്‍ സെന്റ്‌. തോമസ്‌ ഓര്‍ത്തഡോക്‍സ്‌ കത്തീഡ്രലില്‍.

സംസ്കാരം: വ്യാഴാഴ്‌ച (03/20/14) രാവിലെ 10 മണിക്ക് ഫോറെസ്റ്റ് പാര്‍ക്ക്‌ ഫ്യുണറല്‍ ഹോമില്‍ (12800 Westheimer, Houston 77077).

കൂടുതല്‍ വിവരങ്ങള്‍ക്ക് : തോമസ്‌ വര്‍ക്കി (281-701-3220)