Breaking News

Trending right now:
Description
 
Mar 17, 2014

തലച്ചോറിലെ രക്തസ്രാവം പക്ഷാഘാതത്തിന്റെ രൂക്ഷത കുറയ്‌ക്കുമെന്ന്‌

image തലച്ചോറിലെ രക്തസ്രാവം പക്ഷാഘാതത്തിന്റെ രൂക്ഷത കുറയ്‌ക്കുമെന്ന്‌ സിഡ്‌നി സര്‍വകലാശാലയിലെ സ്‌ട്രോക്ക്‌ മെഡിസിന്‍ വിഭാഗം പ്രഫ. ഡോ. ക്രെയ്‌ഗ്‌ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂറോളജിസ്‌റ്റ്‌സ്‌ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ സ്‌ട്രോക്ക്‌ അസോസിയേഷന്‍ ത്രിദിന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രക്തസ്രാവം മൂലമുണ്ടാകുന്ന പക്ഷാഘാതങ്ങളില്‍ രക്തസമ്മര്‍ദ്ദം കുറയ്‌ക്കുന്നത്‌ തലച്ചോറില്‍ രക്തം സംഭരിക്കപ്പെടുന്നത്‌ തടയുമെന്നും അംഗവൈകല്യത്തിന്റെയും മറ്റും തോത്‌ കുറയ്‌ക്കാന്‍ ഇത്‌ സഹായകമാകുമെന്നും സമീപകാലത്ത്‌ നടന്ന പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ തെളിവുകള്‍ സഹിതം ഡോ. ക്രെയ്‌ഗ്‌ ആന്‍ഡേഴ്‌സണ്‍ സമ്മേളനത്തില്‍ വിശദീകരിച്ചു. പ്ലേറ്റ്‌ലെറ്റുകള്‍ കലര്‍ത്തുന്നത്‌ തലച്ചോറിലെ രക്തസ്രാവം കുറയ്‌ക്കുമെന്നതും ഇതേപ്രകാരം ഒരു ചികിത്സാ രീതിയാക്കി മാറ്റാമെന്നതും സംബന്ധിച്ച തന്റെ നിഗമനങ്ങള്‍ ജര്‍മനിയിലെ ഹെയ്‌ഡല്‍ബര്‍ഗ്‌ സര്‍വകലാശാലയിലെ ഡോ. തോഴ്‌സ്‌റ്റണ്‍ സ്‌റ്റെയ്‌നര്‍ വിശദീകരിച്ചു. എംആര്‍ഐ സ്‌കാനിനേക്കാള്‍ സിടി സ്‌കാന്‍ എത്രമാത്രം ഗുണകരമാണെന്നതിനെപ്പറ്റിയും സമ്മേളനം ചര്‍ച്ച ചെയ്‌തു.പക്ഷാഘാതത്തിന്റെ കാര്യത്തില്‍ ലക്ഷണം കണ്ടുതുടങ്ങുന്നത്‌ മുതല്‍ ചികിത്സ തുടങ്ങുന്നതു വരെയുള്ള സമയത്തിന്റെ പ്രാധാന്യത്തെപ്പറ്റിയാണ്‌ കാല്‍ഗറി സര്‍വകലാശാലയിലെ ഡോ. മയാങ്ക്‌ ഗോയലും അപ്പോളോ ആശുപത്രിയിലെ ഡോ. വിനീത്‌ സൂരിയും ചൂണ്ടിക്കാട്ടി. പാത്രം തുറക്കുന്നതല്ല, എത്ര സമയത്തിനുള്ളില്‍ തുറക്കുന്നുവെന്നതാണ്‌ ഇവിടത്തെ പ്രശ്‌നമെന്ന്‌ ഡോ. വിനീത്‌ സൂരി പറഞ്ഞു. ഡോക്ടര്‍മാരായ അബ്ദുള്‍ സലാം, മാര്‍ക്ക്‌ കിമോവിറ്റ്‌സ്‌, കെ.പി. വിനയന്‍, ഡി. നാഗരാജ, മാര്‍ക്ക്‌ പേഴ്‌സണ്‍, ധീരജ്‌ ഖുരാന, സുഭാഷ്‌ കൗള്‍, എം.വി. പദ്‌മ എന്നിവര്‍ പ്രസംഗിച്ചു.