Breaking News

Trending right now:
Description
 
Nov 08, 2012

കടുംചായ ഉപയോഗിച്ചാല്‍ പ്രമേഹത്തെ അകറ്റിനിര്‍ത്താം

image കടുംചായ കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ടൈപ്പ്‌ 2 പ്രമേഹ രോഗ സാധ്യത കുറയുന്നതായി കണ്ടെത്തല്‍. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഗണിതശാസ്‌ത്ര വിദഗ്‌ധര്‍ അടങ്ങിയ സംഘമാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌. പഞ്ചസാരയെ ഊര്‍ജമായി പരിവര്‍ത്തനം ചെയ്യാനുള്ള ശരീരത്തിന്റെ ശേഷി കുറയുന്നതാണ്‌ ടൈപ്പ്‌ 2 പ്രമേഹം. 

മരണത്തില്‍വരെ എത്തിക്കുന്ന ഈ രോഗം ആഗോളതലത്തില്‍ വര്‍ധിച്ചു വരുകയാണ്‌. 50 രാജ്യങ്ങളിലെ തേയില വില്‌പന സംബന്ധിച്ച കണക്കും ഇതേ രാജ്യങ്ങളിലെ വിവിധ രോഗങ്ങളുടെ കണക്കുമാണ്‌ ഗവേഷകര്‍ താരതമ്യം ചെയ്‌തത്‌. ലോകാരോഗ്യ സംഘടനയില്‍നിന്നു ലഭിച്ച രോഗ വിവരങ്ങളാണ്‌ ഉപയോഗിച്ചത്‌. കടുംചായ കുടിക്കുന്ന രാജ്യങ്ങളില്‍ പ്രമേഹരോഗികളുടെ എണ്ണം കുറഞ്ഞിരിക്കുന്നതായി പഠനത്തില്‍ വ്യക്തമായി. കടുംചായയിലുള്ള ഘടകങ്ങള്‍ ആരോഗ്യത്തിനു ഗുണകരമാണെന്ന്‌ മുമ്പും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന്‌ ഗവേഷകര്‍ പറയുന്നു.