Breaking News

Trending right now:
Description
 
Mar 16, 2014

സേവേറിയോസ്‌ മെത്രാപ്പോലീത്തയുടെ പൗരോഹിത രജതജൂബിലിയും ക്‌നാനായ സംഗമവും സിഡ്‌നിയില്‍

ഓസ്‌ട്രേലിയയിലെ ആദ്യ ക്‌നാനായ യാക്കോബായ പള്ളി മാതാവിന്റെ നാമത്തില്‍
image സഭയുടെ ക്‌നാനായ ഭദ്രാസനത്തിന്റെ ആര്‍ച്ച്‌ ബിഷപ്‌ സേവേറിയോസ്‌ മെത്രാപ്പോലീത്തയുടെ പൗരോഹിത രജതജൂബിലിയും മെത്രോഭിഷേകത്തിന്റെ ദശവാര്‍ഷികാഘോഷവും ക്‌നാനായ സംഗമവും സിഡ്‌നിയില്‍ നടത്തപ്പെട്ടു. യോഗത്തില്‍ മല്‍ക്കി മോര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സുറിയാനി സഭയിലെ വൈദികരും വിശ്വാസികളുമടക്കം ഒട്ടേറെപ്പേര്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

ഓസ്‌ട്രേലിയയിലെ ആദ്യ ക്‌നാനായ യാക്കോബായ പള്ളി പരിശുദ്ധ മാതാവിന്റെ നാമധേയത്തിലായിരിക്കുമെന്ന്‌ കുര്യാക്കോസ്‌ മോര്‍ സേവേറിയോസ്‌ തിരുമേനി അറിച്ചു. സിഡ്‌നിയിലെ സെന്റ്‌ മേരീസ്‌ ക്‌നാനായ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയാണ്‌ ഓസ്‌ട്രലിയയിലെ ആദ്യ ക്‌നാനായ യാക്കോബായ പള്ളി.

2004 ജനുവരി 15-നാണ്‌ ക്‌നാനായ രൂപതയുടെ നാലാമത്‌ മെത്രാപ്പോലീത്തയായി സേവേറിയോസ്‌ തിരുമേനി വാഴിക്കപ്പെട്ടത്‌. കോട്ടയം എടവഴീക്കല്‍ കുടുംബാംഗമായ സേവേറിയോസ്‌ മെത്രാപ്പോലീത്ത 1971-ല്‍ ഡീക്കനായും 2004 ജനുവരിയില്‍ റമ്പാന്‍ പട്ടവും നേടി.